അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ സംശയം, ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ കാണാനില്ല

കാസര്‍കോട്: (www.kasargodvartha.com 02.03.2019) അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനൊപ്പമുണ്ടായിരുന്ന രണ്ടു പേരെ കാണാനില്ല. ഇതാണ് സംശയത്തിനിടയാക്കിയിരിക്കുന്നത്. യു പി സ്വദേശിയും പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മനോജിനെ (36)യാണ് പള്ളിക്കര റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി മറ്റു രണ്ടു പേര്‍ക്കൊപ്പം മനോജ് നടന്നുപോകുന്നതായി കണ്ടവരുണ്ട്. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ മനോജിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ മരണത്തില്‍ സംശയപ്രകടപ്പിച്ചു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഭാര്യ: രജനി. സച്ചിന്‍ മകനാണ്. ദമ്പതികള്‍ക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്.

Keywords: Youth found dead in Railway Track, Kasaragod, News, Kerala, Death, Railway-track, Police, Enquiry, Postmortem, Hospital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?