ഇരുളിന്റെ മറവില്‍ ജില്ലാ ആശുപത്രിക്ക് സമീപം മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ കൈയ്യോടെ പിടികൂടി പോലീസിലേല്‍പിച്ചു; മാലിന്യം തിരിച്ചെടുപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 29.03.2019) ദേശീയ പാതയോരത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടി ഹോസ്ദുര്‍ഗ് പോലീസിലേല്‍പ്പിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് തോയമ്മല്‍ ദേശീയ പാതയോരത്ത് മാസങ്ങളായി നിലനിന്നിരുന്ന മാലിന്യ പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്. ഇരുളിന്റെ മറവില്‍ കഴിഞ്ഞ കുറേ മാസങ്ങളായി അറവ് മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും ചാക്കില്‍ കെട്ടി ദേശീയ പാതയോരത്ത് നിക്ഷേപിക്കുന്നത് പ്രദേശത്ത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരും നാട്ടുകാരും പ്രദേശത്ത് രാത്രികാല നിരീക്ഷണം നടത്തിയിരുന്നെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് ദിനംപ്രതി മാലിന്യ നിക്ഷേപം കൂടി വരുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ചാക്കില്‍ മാലിന്യവുമായെത്തിയാളെ നാട്ടുകാര്‍ പിടികൂടിയത്. പോലീസെത്തി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും ദേശീയ പാതയോരത്ത് നിക്ഷേപിച്ച മുഴുവന്‍ മാലിന്യങ്ങളും രാത്രി തന്നെ ഇയാള്‍ സ്വന്തം നിലയ്ക്ക് നീക്കം ചെയ്യുകയും ചെയ്തു.

മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും നഗരസഭാധികൃതര്‍ക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, waste dump, waste, Top-Headlines, Kanhangad, Attempt to dump waste; held by natives
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?