ഹവാല ഇടപാട് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം; പിന്നാലെ വിവരം മണത്തറിഞ്ഞ മന്ത്രവാദിയുടെ ഭീഷണി കോള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയുടെ മൊബൈലിലെത്തി, പോലീസ് അന്വേഷണം തുടങ്ങി
കുമ്പള: (www.kasargodvartha.com 29.03.2019) ഹവാല ഇടപാട് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയെ മന്ത്രവാദി ഭീഷണിപ്പെടുത്തിയതായി പരാതി. ഉപ്പള നയാബസാറില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്നയാള്‍ക്കെതിരെയാണ് പരാതിയുയര്‍ന്നത്. മന്ത്രവാദിക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പരമേശ്വര നായിക്ക് രഹസ്യമായി അന്വേഷണം നടത്തിയിരുന്നു.
എസ് ഐയുടെ അന്വേഷണം മണത്തറിഞ്ഞ മന്ത്രവാദി ഞാന്‍ ആരാണെന്ന് കാണിച്ചുതരാമെന്നും മറ്റുമുള്ള ഭീഷണി കോള്‍ ചെയ്തതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പരമേശ്വര നായിക്ക് കുമ്പള എസ് ഐ ആര്‍ സി ബിജുവിന് പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നതായും കുമ്പള എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നേരത്തെ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദിയുടെ പെരിങ്കടിയിലെ ആശ്രമം നാട്ടുകാര്‍ അടിച്ചുതകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റിലായ മന്ത്രിവാദി കുറച്ചുകാലം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു.
മന്ത്രവാദത്തിലൂടെയും ഹവാല ഇടപാടിലൂടെയും കള്ളപ്പണം വെളുപ്പിക്കലിലൂടെയും മന്ത്രവാദി കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എസ് ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Threatening call for Special Branch SI; Police investigation started, Kumbala, Kerala, Kasaragod, Threatening, Phone-call, Police, Investigation, news.

Powered by Info News For You

Comments
Post a Comment