മലപ്പുറത്ത് ഐഎന്‍എല്‍ പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബ്; ആലപ്പുഴയില്‍ വി എസ്; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തകൃതി; കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം
തിരുവനന്തപുരം:(www.kasargodvartha.com 10/03/2019) എല്‍ഡിഎഫില്‍ പതിനേഴാം ലോക്‌സഭിലേക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുപിന്നാലെ എല്‍ഡിഎഫ് ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ഞായറാഴ്ച തുടക്കം. പാലക്കാട്ടാണ് ആദ്യ കണ്‍വന്‍ഷന്‍ നടക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകള്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വടകര, ആലത്തൂര്‍, ചാലക്കുടി, കോട്ടയം, പത്തനംതിട്ട, മാവേലിക്കര, കൊല്ലം കണ്‍വന്‍ഷനുകള്‍ ചൊവ്വാഴ്ചയും ഇടുക്കി, തിരുവനന്തപുരം കണ്‍വന്‍ഷനുകള്‍ ബുധനാഴ്ചയും നടക്കും. വ്യാഴാഴ്ച വയനാട്, പൊന്നാനി മണ്ഡലം കണ്‍വന്‍ഷനുകള്‍ നടക്കും.
മലപ്പുറത്ത് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുല്‍ വഹാബും ആലപ്പുഴയില്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ഉദ്ഘാടനം ചെയ്യും. എംപി വീരേന്ദ്രകുമാറാണ് കോഴിക്കോട്, വയനാട് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുക. ഇടുക്കിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
ആറ്റിങ്ങല്‍, ആലത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ മന്ത്രി ഇ പി ജയരാജനും പി ജയരാജന്‍ മത്സരിക്കുന്ന വടകരയിലും പൊന്നാനി, തൃശൂര്‍ എന്നിവിടങ്ങളിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചാലക്കുടിയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി, കോട്ടയത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പത്തനംതിട്ടയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മാവേലിക്കരയില്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, കൊല്ലത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, LDF, Election, Trending, Top-Headlines, Inauguration, CPM,LDF Election convention will be started on Sunday

Powered by Info News For You

Comments
Post a Comment