മൊബൈലില്‍ മുതല്‍മുടക്ക് നടത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; ട്രെയിഡ് ലൈസന്‍സ് അഞ്ച് മിനിട്ടില്‍, ദുബൈ ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്‍സ്റ്റന്റ് ലൈസന്‍സ് ശ്രദ്ധ നേടുന്നു

ദുബൈ: (www.kvartha.com 09.03.2019) ദുബൈയില്‍ സ്വന്തമായൊരു ബിസിനസ് നടത്തുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഡിഇഡി (ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ് ഇന്‍ ദുബൈ) ദുബൈ ഇക്കണോമിക് ഡിപാര്‍ട്ട്‌മെന്റിന്റെ ഇന്‍സ്റ്റന്റ് ലൈസന്‍സ് എന്ന പുതിയ പരിപാടി അവതരിപ്പിച്ചിരിക്കുകയാണ്.

പുതിയ ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷത്തേക്ക് ഓഫീസോ ഷോപ്പോ ലൈസന്‍സ് എടുക്കാന്‍ ഫീസോ കൊടുക്കാതെ ഭാരിച്ച ചെലവും ഒഴിവാക്കി ബിസിനസ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള അവസരം അഞ്ചു മിനുട്ടില്‍ ദുബൈ ഇക്‌ണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് യാഥാര്‍ത്ഥ്യമാക്കി തരുന്നു.

The requirements of getting an instant trade license in Dubai, Dubai, World, News, Business, Business Man, Technology

ആകെ 3000 ദിര്‍ഹത്തിനാണ് ഈ വാണിജ്യ ലൈസന്‍സ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ട് ലൈസന്‍സ് പുതുക്കേണ്ടതായി വരുമ്പോള്‍ സ്ഥലം
കാണിക്കേണ്ടതായി വരും. പക്ഷേ അതുവരെ ഒരു സ്ഥലം കാണിക്കാതെ തന്നെ ലോക്കല്‍ സ്‌പോണ്‍സറുടെ സഹായത്തോടെ ഇക്‌ണോനിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നാല്‍ അഞ്ചു മിനുട്ടില്‍ ബിസിനസുകാരനു വാണിജ്യ ലൈസന്‍സ് ലഭിക്കുന്ന പ്രക്രിയയാണ് ഇന്‍സ്റ്റന്റ് ലൈസന്‍സ്. ഒണ്‍ലൈന്‍ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The requirements of getting an instant trade license in Dubai, Dubai, World, News, Business, Business Man, Technology.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?