ഉത്തര്‍പ്രദേശില്‍ അടിപതറി ബി ജെ പി; മുന്‍ മന്ത്രിയും എം പിയുമായ അശോക് കുമാര്‍ ദൊഹ്‌റ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: (www.kvartha.com 29.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ അടിപതറി ബി ജെ പി. യു.പിയിലെ മുന്‍ മന്ത്രിയും നിലവില്‍ ഇറ്റാവയിലെ ബി.ജെ.പി എം.പിയുമായ അശോക് കുമാര്‍ ദൊഹ്‌റ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് വെള്ളിയാഴ്ച ദൊഹ്‌റ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചത്. അശോക് കുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 2014 ല്‍ ഇറ്റാവയില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചാണ് ദൊഹ്‌റ പാര്‍ലമെന്റില്‍ എത്തിയത്. കോണ്‍ഗ്രസ് പുറത്തുവിടുന്ന അഞ്ച് മത്സരാര്‍ത്ഥികളില്‍ ഇറ്റാവയില്‍ നിന്നും മത്സരിക്കാന്‍ ദൊഹ്‌റയുടെ പേരും ഉള്‍പ്പെടുത്തും. അശോക് കുമാറും രാഹുല്‍ ഗാന്ധിയും ചേര്‍ന്നുനില്‍ക്കുന്ന ചിത്രം കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബോളിവുഡ് താരം ഊര്‍മിള മണ്‍ഡോദ്ക്കറും കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ എത്തിയ ഊര്‍മിള മണ്‍ഡോദ്ക്കര്‍ മുംബൈ നോര്‍ത്ത് ലോക്‌സഭ സീറ്റില്‍ മത്സരിക്കും. അതേസമയം മുന്‍ മന്ത്രിയും ബി.ജെ.പി എംപിയുമായ അശോക് കുമാറിന്റെ കൂറുമാറ്റം ബി.ജെ.പിക്ക് ശക്തമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
Keywords: Ashok Kumar Dohre joins congress, set to contest polls from Etawh,New Delhi, News, Politics, Trending, Lok Sabha, Election, BJP, Rahul Gandhi, Twitter, National.

Powered by Info News For You

Comments
Post a Comment