തന്നെക്കാള്‍ പാക് സീരിയലിന് പ്രാധാന്യം നല്‍കി; ഭര്‍ത്താവ് ഭാര്യയുടെ കൈവിരല്‍ ഒടിച്ചു

പുണെ: (www.kvartha.com 13.03.2019) ഭാര്യ തന്നെക്കാള്‍ പാക് സീരിയലിന് പ്രാധാന്യം നല്‍കുന്നതില്‍ ദേഷ്യം തോന്നി ഭര്‍ത്താവ് യുവതിയുടെ കൈവിരല്‍ ഒടിച്ചു. വ്യവസായിയായ 40കാരന്‍ ആസിഫ് സത്താര്‍ നയാബാണ് യുവതിയെ ആക്രമിച്ചത്. പിന്നീട് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. യുവാവിനെതിരെ പോലീസ് കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്.

തിങ്കളാഴ്ച രാവിലെ ആസിഫിന്റെ ഭാര്യ മകനോട് പാല്‍ വാങ്ങിവരാന്‍ ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം പാല്‍ പാക്കറ്റ് തറയില്‍ വീണ് പാല്‍ ചിതറി കിടക്കുന്നത് കണ്ട് മകനുമായി യുവതി വഴക്കുണ്ടാക്കി. തുടര്‍ന്ന് ബഹളം കേട്ട് വന്ന ആസിഫ് സത്താര്‍ അതിന്റെ പേരില്‍ ഭാര്യയുമായി കലഹമുണ്ടാക്കിയെന്ന് പോലീസ് പറയുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആസിഫ് സത്താറിനോട് ഭാര്യ സംസാരിക്കാന്‍ തയ്യാറായില്ല.

Man attacks wife with knife for watching 'Pakistani Drama', ignoring him, Pune, News, National, attack, Arrest, Police, Crime, Case

ഭാര്യയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ ഫോണില്‍ പാക് സീരിയല്‍ കാണുന്നതില്‍ പ്രതിഷേധിച്ച് കത്തിയുമായെത്തിയ യുവാവ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനിടയിലാണ് ഭാര്യയുടെ വലതുകൈവിരല്‍ ഒടിഞ്ഞത്.

Keywords: Man attacks wife with knife for watching 'Pakistani Drama', ignoring him, Pune, News, National, attack, Arrest, Police, Crime, Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?