പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് അല്‍ ഖാസിമി പിടിയിലായി; കസ്റ്റഡിയിലെടുത്തത് തമിഴ്‌നാട്ടിലെ ഒളിത്താവളത്തില്‍ നിന്ന്

മധുര: (www.kvartha.com 07.03.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഷഫീഖ് അല്‍ ഖാസിമി പിടിയിലായി. തമിഴ്‌നാട്ടിലെ മധുരയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഖാസിമിയെ കസ്റ്റഡിയിലെടുത്തത്. ഒരു മാസമായി ഇയാള്‍ ഒളിവിലായിരുന്നു. ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘം ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ഇമാമിനെ സഹായിച്ച കൂട്ടുപ്രതി ഫാസില്‍ എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഫാസിലിന്റെ വാഹനത്തിലാണ് ഷഫീഖ് ഖാസിമി സഞ്ചരിച്ചിരുന്നത്. പീഡനക്കേസില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇമാം ഒളിവില്‍ പോയത്. പൊതുജനശ്രദ്ധയ്ക്കായി എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും വ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം ലുക്ക്ഔട്ട് നോട്ടീസിലെ ഫോട്ടോയിലുള്ള രൂപം മാറി നടക്കുകയായിരുന്നുവെന്നാണ് വിവരം.

കേസില്‍ ഷെഫീഖ് അല്‍ ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് ഹൈക്കോടതി മാറ്റിയിരുന്നു. ഖാസിമിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ട് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഖാസിമി എവിടെയെന്നുള്ള കൃത്യമായ വിവരം പോലീസിന് ലഭിച്ചിരുന്നില്ല.



Keywords: Imam Shafiq Al Qasimi arrested, Kochi, News, Trending, Molestation, High Court of Kerala, Minor girls, Arrested, Police, Kerala, TN, Madhura, National


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?