ഇന്ന് നമുക്ക് മാറ്റിവയ്ക്കാം.... അങ്ങാടിക്കുരുവിക്കായി
മാന്നാര്‍: (www.kvartha.com 20.03.2019) ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കണ്ട് വരുന്ന കുഞ്ഞന്‍ പക്ഷിയായ അങ്ങാടിക്കുരുവികള്‍ക്കായി ഒരു ദിനം-മാര്‍ച്ച് 20. തിരക്കേറിയ പട്ടണങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ചന്തകളിലും മനുഷ്യ സാന്നിദ്ധ്യം വകവെയ്ക്കാതെ ചിലച്ച്, പറന്ന് തീറ്റതേടുന്ന ചെറു പക്ഷിയാണ് അങ്ങാടിക്കുരുവി. ഇവയുടെ ജന്മദേശം യുറേഷ്യ, ഉത്തരാഫ്രിക്ക എന്നീ പ്രദേശങ്ങളാണ്. ലോകത്ത് സര്‍വ്വ സാധാരണമായിരുന്ന ഇവയുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി കുറഞ്ഞുവരുകയാണ്.
ഈ സാഹചര്യത്തിലാണ് ഇവയുടെ സംരക്ഷണത്തിനായി മാര്‍ച്ച് 20 അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്. പാസ്സര്‍ ഡൊമസ്റ്റിക്കസ്സ് (Passer Domesticus) എന്ന ശാസ്ത്രീയനാമമുളള കുരുവി വര്‍ഗ്ഗത്തില്‍പ്പെട്ട ഈ പക്ഷിക്ക് പതിനാറു സെന്റീമീറ്റര്‍ നീളവും 24-39.5 ഗ്രാം ഭാരവുമുണ്ട്. പെണ്‍പക്ഷികള്‍ക്ക് മങ്ങിയ തവിട്ടു നിറമാണ്. ആ പക്ഷികള്‍ക്ക് ചുണ്ടിനു താഴെ കറുപ്പു നിറവും കണ്ണിനു താഴെ കഴുത്തിന്റെ വശങ്ങളില്‍ വെളള നിറവും ശരീരത്തിന്റെ മുകള്‍ ഭാഗത്ത് ഇളം തവിട്ടും കടും തവിട്ടും നിറമുളള പുള്ളികളും ഉണ്ട്.
മനുഷ്യരോട് വളരെ അടുത്ത് ഇടപഴകി ജീവിച്ചുവരുന്ന അങ്ങാടിക്കുരുവികളുടെ എണ്ണം കുറഞ്ഞുവരുതിന്റെ പ്രധാന കാരണങ്ങള്‍ പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകളാണെന്ന് കാണാന്‍ കഴിയും. അങ്ങാടികള്‍ കേന്ദ്രീകരിച്ച് വളരുന്ന ഇവയ്ക്ക് പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വ്യാപകമായതോടെ നഷ്ടപ്പെട്ടത് സ്വന്തം വാസസ്ഥലങ്ങളാണ്. അങ്ങാടികളില്‍ കൊഴിഞ്ഞുവീഴുന്ന ധാന്യമണികള്‍ കൊത്തിത്തിന്ന് ജീവിക്കുന്ന ഇവയ്ക്ക് അരിയും മറ്റും പായ്ക്കറ്റുകളിലായതോടെ ഭക്ഷ്യലഭ്യതയും കുറഞ്ഞു.
ഒപ്പം നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ടവറുകളില്‍ നിന്നും വരുന്ന മൈക്രോവേവ് തരംഗങ്ങള്‍ ഇവയുടെ മുട്ടകള്‍ വിരിയാതിരിക്കുതിന് കാരണമാകുന്നതുമൂലം പുതിയ തലമുറയുണ്ടാകുന്നത് വളരെ കുറവാണ്. കേരളത്തിലും വളരെ വ്യാപകമായി കണ്ടിരുന്ന അങ്ങാടിക്കുരുവികള്‍ ഇപ്പോള്‍ വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളി, വാഗമണ്‍, പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളില്‍ അങ്ങാടിക്കുരുവികള്‍ ഇപ്പോഴുമുണ്ട്. ആലപ്പുഴ ജില്ലയില്‍ എടത്വയില്‍ മാത്രമാണ് ഇവ ഇപ്പോള്‍ അവശേഷിക്കുത്.
കേവലം അങ്ങാടിക്കുരുവികളുടെ എണ്ണത്തിലുളള കുറവ് എന്ന നിലയില്‍ മാത്രമല്ല ഇതിനെ കാണേണ്ടത്. മനുഷ്യ ഇടപെടല്‍ മൂലം പ്രകൃതിയുടെ പാരിസ്ഥിതിക സുസ്ഥിരതയില്‍ ഉണ്ടാവുന്ന വലിയ തകര്‍ച്ചയേയും മനുഷ്യരുടെ തന്നെ ആരോഗ്യ സുരക്ഷിതത്വത്തിന് ഉണ്ടാവുന്ന ഭീക്ഷണിയേയും ഇതു വെളിവാക്കുന്നു.
ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ മുഹമ്മദ് ദിലവറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ദി നേച്ചര്‍ ഫോര്‍ എവര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2010 മുതല്‍ മാര്‍ച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നു. 'ഞാന്‍ അങ്ങാടിക്കുരുവികളെ സ്‌നേഹിക്കുന്നു.' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആചരിക്കപ്പെടുന്ന ഈ ദിനം ബുധനാഴ്ച ലോകത്ത് നിരവധി സംഘടനകള്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ അങ്ങാടി പക്ഷികളുടെ കണക്കെടുപ്പ് നടത്തുകയും ആലപ്പുഴ ജില്ലയില്‍ അങ്ങാടിക്കുരുവികള്‍ അവശേഷിക്കുന്ന എടത്വയില്‍ അവയുടെ സംരക്ഷണത്തിനായി കൂടുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ കോട്ടയം. നേച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 'കുരുവിക്കൊരു കൂട് ' എന്ന പേരില്‍ അങ്ങാടിക്കുരുവികളുളള സ്ഥലങ്ങളില്‍ അവയ്ക്കായി കൂടുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് നേച്ചര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരായ ഡോ. ശ്രീകുമാര്‍, ഹരികുമാര്‍ മാന്നാര്‍, ജി ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World Sparrow Day, Alappuzha, News, Kerala, Lifestyle & Fashion.
ഈ സാഹചര്യത്തിലാണ് ഇവയുടെ സംരക്ഷണത്തിനായി മാര്‍ച്ച് 20 അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നത്. പാസ്സര്‍ ഡൊമസ്റ്റിക്കസ്സ് (Passer Domesticus) എന്ന ശാസ്ത്രീയനാമമുളള കുരുവി വര്‍ഗ്ഗത്തില്‍പ്പെട്ട ഈ പക്ഷിക്ക് പതിനാറു സെന്റീമീറ്റര്‍ നീളവും 24-39.5 ഗ്രാം ഭാരവുമുണ്ട്. പെണ്‍പക്ഷികള്‍ക്ക് മങ്ങിയ തവിട്ടു നിറമാണ്. ആ പക്ഷികള്‍ക്ക് ചുണ്ടിനു താഴെ കറുപ്പു നിറവും കണ്ണിനു താഴെ കഴുത്തിന്റെ വശങ്ങളില്‍ വെളള നിറവും ശരീരത്തിന്റെ മുകള്‍ ഭാഗത്ത് ഇളം തവിട്ടും കടും തവിട്ടും നിറമുളള പുള്ളികളും ഉണ്ട്.
മനുഷ്യരോട് വളരെ അടുത്ത് ഇടപഴകി ജീവിച്ചുവരുന്ന അങ്ങാടിക്കുരുവികളുടെ എണ്ണം കുറഞ്ഞുവരുതിന്റെ പ്രധാന കാരണങ്ങള്‍ പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അനിയന്ത്രിതമായ ഇടപെടലുകളാണെന്ന് കാണാന്‍ കഴിയും. അങ്ങാടികള്‍ കേന്ദ്രീകരിച്ച് വളരുന്ന ഇവയ്ക്ക് പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വ്യാപകമായതോടെ നഷ്ടപ്പെട്ടത് സ്വന്തം വാസസ്ഥലങ്ങളാണ്. അങ്ങാടികളില്‍ കൊഴിഞ്ഞുവീഴുന്ന ധാന്യമണികള്‍ കൊത്തിത്തിന്ന് ജീവിക്കുന്ന ഇവയ്ക്ക് അരിയും മറ്റും പായ്ക്കറ്റുകളിലായതോടെ ഭക്ഷ്യലഭ്യതയും കുറഞ്ഞു.
ഒപ്പം നഗരപ്രദേശങ്ങളില്‍ മൊബൈല്‍ ടവറുകളില്‍ നിന്നും വരുന്ന മൈക്രോവേവ് തരംഗങ്ങള്‍ ഇവയുടെ മുട്ടകള്‍ വിരിയാതിരിക്കുതിന് കാരണമാകുന്നതുമൂലം പുതിയ തലമുറയുണ്ടാകുന്നത് വളരെ കുറവാണ്. കേരളത്തിലും വളരെ വ്യാപകമായി കണ്ടിരുന്ന അങ്ങാടിക്കുരുവികള്‍ ഇപ്പോള്‍ വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളി, വാഗമണ്‍, പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, കോന്നി എന്നിവിടങ്ങളില്‍ അങ്ങാടിക്കുരുവികള്‍ ഇപ്പോഴുമുണ്ട്. ആലപ്പുഴ ജില്ലയില്‍ എടത്വയില്‍ മാത്രമാണ് ഇവ ഇപ്പോള്‍ അവശേഷിക്കുത്.
കേവലം അങ്ങാടിക്കുരുവികളുടെ എണ്ണത്തിലുളള കുറവ് എന്ന നിലയില്‍ മാത്രമല്ല ഇതിനെ കാണേണ്ടത്. മനുഷ്യ ഇടപെടല്‍ മൂലം പ്രകൃതിയുടെ പാരിസ്ഥിതിക സുസ്ഥിരതയില്‍ ഉണ്ടാവുന്ന വലിയ തകര്‍ച്ചയേയും മനുഷ്യരുടെ തന്നെ ആരോഗ്യ സുരക്ഷിതത്വത്തിന് ഉണ്ടാവുന്ന ഭീക്ഷണിയേയും ഇതു വെളിവാക്കുന്നു.
ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ മുഹമ്മദ് ദിലവറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ദി നേച്ചര്‍ ഫോര്‍ എവര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 2010 മുതല്‍ മാര്‍ച്ച് 20 ലോക അങ്ങാടിക്കുരുവി ദിനമായി ആചരിക്കുന്നു. 'ഞാന്‍ അങ്ങാടിക്കുരുവികളെ സ്‌നേഹിക്കുന്നു.' എന്ന മുദ്രാവാക്യം ഉയര്‍ത്തി ആചരിക്കപ്പെടുന്ന ഈ ദിനം ബുധനാഴ്ച ലോകത്ത് നിരവധി സംഘടനകള്‍ ഏറ്റെടുത്തുകഴിഞ്ഞു.
ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ അങ്ങാടി പക്ഷികളുടെ കണക്കെടുപ്പ് നടത്തുകയും ആലപ്പുഴ ജില്ലയില്‍ അങ്ങാടിക്കുരുവികള്‍ അവശേഷിക്കുന്ന എടത്വയില്‍ അവയുടെ സംരക്ഷണത്തിനായി കൂടുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. കോട്ടയം,പത്തനംതിട്ട ജില്ലകളില്‍ കോട്ടയം. നേച്ചര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 'കുരുവിക്കൊരു കൂട് ' എന്ന പേരില്‍ അങ്ങാടിക്കുരുവികളുളള സ്ഥലങ്ങളില്‍ അവയ്ക്കായി കൂടുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് നേച്ചര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകരായ ഡോ. ശ്രീകുമാര്‍, ഹരികുമാര്‍ മാന്നാര്‍, ജി ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.
Keywords: World Sparrow Day, Alappuzha, News, Kerala, Lifestyle & Fashion.
Powered by Info News For You

Comments
Post a Comment