മരുമകള്‍ക്ക് നിത അംബാനി നല്‍കിയ സമ്മാനം; ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം

മുംബൈ: (www.kvartha.com 27/03/2019) മരുമകള്‍ക്ക് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം സമ്മാനമായി നല്‍കി നിത അംബാനി. 300 കോടിയുടെ വജ്ര നെക്ലേസ് ആണ് വിവാഹത്തന് നിത അംബാനി മകന്‍ ആകാശിന്റെ ഭാര്യ ശ്ലോക മേഹ്തയ്ക്ക് സമ്മാനമായി നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വജ്രം കൊണ്ടുള്ള നെക്ലേസ് നിര്‍മിക്കാന്‍ ലോകപ്രശസ്ത ആഭരണ നിര്‍മാതാക്കളായ 'മൗവാഡി'യെയാണ് ചുമതലപ്പെടുത്തിയത്. ഏറ്റവും അമൂല്യമായ വജ്രം ഉപയോഗിച്ച് പ്രത്യേക ഡിസൈനിലാണ് നെക്‌ലേസ് ഒരുക്കിയത്. 300 കോടി വിലയുള്ള ഈ നെക്ലേസ് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണമാണെന്നാണ് പറയപ്പെടുന്നത്.

 News, Mumbai, National, Business, Marriage, Nita Ambani’s 300 crore wedding gift to daughter-in-law Shloka Mehta will leave you shocked


രാജ്യം കണ്ട ഏറ്റവും വലിയ ആഡംബര വിവാഹങ്ങളിലൊന്നായിരുന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടേത്. മുംബൈ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മാര്‍ച്ച് ഒമ്പതിനായിരുന്നു വിവാഹം. ബാല്യകാല സുഹൃത്തും സഹപാഠിയുമായിരുന്ന ശ്ലോക മേത്തയാണ് വധു.

പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വര്‍ണ നെക്ലേസ് കുടംബത്തിലെ മൂത്തമരുമകള്‍ക്ക് സമ്മാനിക്കുന്നതാണ് അംബാനി കുടുംബത്തിന്റെ രീതി. എന്നാല്‍ ശ്ലോകയ്ക്കു പ്രത്യേകമായി എന്തെങ്കിലും നല്‍കണമെന്നു നിത തീരുമാനിക്കുകയായിരുന്നു. അതേസമയം ആകാശിന്റെ സഹോദരി ഇഷ ഒരു ആഡംബര ബംഗ്ലാവാണ് നവദമ്പതികള്‍ക്കു സമ്മാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business, Marriage, Nita Ambani’s 300 crore wedding gift to daughter-in-law Shloka Mehta will leave you shocked 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?