പൊതു സ്ഥലങ്ങളിലെ പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം; ഒരുതരത്തിലുള്ള ഇളവുമില്ല, ചെലവ് പരസ്യം സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കും

കാസര്‍കോട്: (www.kasargodvartha.com 05.03.2019)  കേരള ഹൈക്കോടതിയുടെ ഫെബ്രുവരി 26 ലെ വിധി പ്രകാരം പൊതുസ്ഥലങ്ങളിലെയും തെരുവുകളിലെയും റോഡുകളിലെയും അനുമതി ഇല്ലാതെ സ്ഥാപിച്ച പരസ്യങ്ങളും റോഡുകളിലെ കാഴ്ചയ്ക്ക് തടസമായി നില്‍ക്കുന്ന പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ഇപ്രകാരമുള്ള എല്ലാ അനധികൃത ബോര്‍ഡുകളും തോരണങ്ങളും കൊടികളും പോസ്റ്ററുകളും ബാനറുകളും ഉള്‍പ്പെടെയുള്ള എല്ലാ പരസ്യങ്ങളും മാര്‍ച്ച് ഏഴിനു മുമ്പ് പൂര്‍ണ്ണമായും നീക്കി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഒരുതരത്തിലുള്ള പരസ്യങ്ങള്‍ക്കും ഇളവ് ഉണ്ടായിരിക്കുന്നതല്ല. പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതു വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന ചെലവ് പരസ്യം സ്ഥാപിച്ചവരില്‍ നിന്ന് ഈടാക്കും. കോടതി ഉത്തരവ് ലംഘിച്ചതിന് പോലീസ് കേസ് എടുക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പരസ്യം നീക്കം ചെയ്യല്‍ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തുകയാണെങ്കില്‍ പോലീസ് മതിയായ സംരക്ഷണം സെക്രട്ടറിമാര്‍ക്ക് നല്‍കേണ്ടതും തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശം ലംഘിച്ചതിനും മറ്റുമായി കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടി സ്വീകരിക്കേണ്ടതുമാണ്.

അനധികൃത പരസ്യങ്ങള്‍ സെക്രട്ടറിമാര്‍ നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ ആയതിന്റെ ചെലവും പിഴയും നല്‍കുന്നതോടൊപ്പം പോലീസ് കേസു കൂടി ഉണ്ടാകുമെന്നതിനാല്‍ അനധികൃത പരസ്യങ്ങള്‍ സ്ഥാപിച്ച എല്ലാവരും എത്രയും പെട്ടെന്ന് സ്വയമേവ അത് എടുത്തു മാറ്റി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

നീക്കം ചെയ്യുന്ന പരസ്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ പൊതു മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് മാറ്റാതെ പരസ്യം സ്ഥാപിക്കുന്നതിന് ഉത്തരവാദിയായ ആള്‍ക്കാര്‍ക്കു തന്നെ മാലിന്യം സംസ്‌കരിക്കുന്നതിനായി നല്‍കേണ്ടതും ഇതിനു വേണ്ടി വരുന്ന ചെലവു കൂടി ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഈടാക്കേണ്ടതുമാണ്. മാര്‍ച്ച് ഏഴിനു ശേഷവും ഏതെങ്കിലും പൊതു സ്ഥലത്തോ തെരുവുകളുലോ റോഡുകളുലോ അനധികൃത പരസ്യം കണ്ടെത്തുകയാണെങ്കില്‍ ആയത് നീക്കം ചെയ്യുന്നതിനുള്ള ചെലവും പിഴയും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്ന് വ്യക്തിഗത ബാധ്യതയായി കണക്കാക്കി ഈടാക്കുന്നതും തുടര്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതുമാണ്. ഇപ്രകാരം അനധികൃതമായി സ്ഥാപിച്ച പരസ്യങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ ആയതിന്റെ ഫോട്ടോ സഹിതമുള്ള വിവരങ്ങള്‍ ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തില്‍ ജില്ലാ തല നോഡല്‍ ഓഫീസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ 9496049700 എന്ന നമ്പറിലും boardsddpksgd@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും, മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ 7907132601 എന്ന വാട്സ്ആപ്പ് നമ്പറിലും, duarkkd@gmail.com എന്ന ഇ- മെയില്‍ വിലാസത്തിലും പരാതികളും ദൃശ്യങ്ങളും പൊതു ജനങ്ങള്‍ക്ക് അയക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, High-Court, High-Court orders to remove Advertisement boards from Public Place
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?