പെണ്‍ ശബ്ദമാകാന്‍ ഹരിതയുടെ പോരാളി ഇനിയില്ല; ക്യാമ്പസിലും ജീവിതത്തിലും പ്രവര്‍ത്തനമികവ് കൊണ്ട് വിസ്മയിപ്പിച്ച കോഴിക്കോട് ജില്ല ഹരിത ജോയിന്റ് സെക്രട്ടറി അസുഖം മൂലം മരിച്ചു
കോഴിക്കോട്: (www.kvartha.com 06.03.2019) ഹരിത നേതാവ് അസുഖം മൂലം മരിച്ചു. കോഴിക്കോട് ജില്ല എംഎസ്എഫ് ഹരിത ജോയിന്റ് സെക്രട്ടറി ഹയാന റഹ്മത്ത് ആണ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് നേരത്തെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്നാണ് ശരീരത്തെ സ്വയം നശിപ്പിച്ചു കളയുന്ന തരത്തില്‍ അണുബാധ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. അത് പിന്നീട് തലച്ചോറിലേക്കും മറ്റും ബാധിക്കുകയായിരുന്നു. അനീമിയ ആണെന്നും വേറെയും പല അസുഖങ്ങളും അയാനയ്ക്ക് പിടിപെട്ടിട്ടുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ഹരിതയിലൂടെ പെണ്‍ശബ്ദമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഹയാന ക്യാമ്പസിലും ജീവിതത്തിലും പ്രവര്‍ത്തനമികവ് കൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ഇലാഹിയ കോളജില്‍ ഹരിത പ്രസിഡന്റായിരുന്ന ഹയാനയുടെ പ്രവര്‍ത്തനമികവാണ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി എന്ന പദവിയിലേക്കെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kozhikode, Kerala, News, Obituary, MSF, Hayana Rahmath, MSF women leader dies after illness

Powered by Info News For You

Comments
Post a Comment