പാകിസ്ഥാനെതിരെയും ചൈനയ്‌ക്കെതിരെയും യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്‍ ഷെയ്ഖ് ബുഡാന്‍ നിര്യാതനായി

ബേക്കല്‍: (www.kasargodvartha.com 07.03.2019) പാകിസ്ഥാനെതിരെയും ചൈനയ്‌ക്കെതിരെയും യുദ്ധത്തില്‍ പങ്കെടുത്ത വിമുക്തഭടന്‍ നിര്യാതനായി. പള്ളിക്കര ചേറ്റുകുണ്ട് കീക്കാനിലെ ഷെയ്ഖ് ബുഡാന്‍ (ഷുണ്ണു -83) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് 12 ദിവസത്തോളമായി ആശുപത്രിയിലായിരുന്നു. വീട്ടില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ഷെയ്ഖ് അഹമ്മദ് - ഫാത്വിമ ദമ്പതികളുടെ മകനാണ്. ഖദീജയാണ് ഭാര്യ. മക്കള്‍: റിസ് വാന, ഷബീന. മരുമക്കള്‍: മുഹമ്മദ് അസ്ലം, അബ്ദുല്‍ സത്താര്‍. സഹോദരങ്ങള്‍: ഇബ്രാഹിം ഷെയ്ഖ്, റസാഖ് ഷെയ്ഖ്, ലത്വീഫ് ഷെയ്ഖ്, ഇസ്മാഈല്‍ ഷെയ്ഖ്, പരേതയായ ഹാജിറ. ഖബറടക്കം രാത്രി 12 മണിയോടെ ചേറ്റുകുണ്ട് ഹനഫി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മരണ വിവരമറിഞ്ഞ് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തി ഫ്‌ളാഗ് മാര്‍ച്ച് നടത്തുകയും റീത്ത് സമര്‍പ്പിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Bekal, Death, Obituary, Ex Soldier Shaikh Budan passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?