ബി.ജെ.പി ടോം വടക്കനെ ഇറക്കിയേക്കും, ലക്ഷ്യം കേരളത്തില്‍ അകൗണ്ട് തുറക്കല്‍

തിരുവനന്തപുരം:(www.kasargodvartha.com 14/03/2019) കേരളത്തില്‍ അകൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തില്‍ ബി ജെ പി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി ജെ പിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാദ്ധ്യത. വിജയസാദ്ധ്യതയുള്ള തൃശൂരിലോ ചാലക്കുടിയിലേ മത്സരിപ്പിക്കുമെന്നാണ് സൂചന. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് ടോം വടക്കന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

News,Thiruvananthapuram, , Kerala, BJP, Congress, Top-Headlines, Election,Tom Vadakkan as BJP candidates in kerala

തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് അദ്ദേഹമായിരുന്നു. മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടോം വടക്കന്‍.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബി.ജെ.പിയില്‍ അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും അംഗത്വം നല്‍കിയതില്‍ ടോം വടക്കന്‍ നന്ദി അറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Thiruvananthapuram, , Kerala, BJP, Congress, Top-Headlines, Election,Tom Vadakkan as BJP candidates in kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?