കാസര്‍കോട് സ്വദേശിയുള്‍പെട്ട അമ്പലപ്പാറ ചന്ദനക്കടത്തു കേസ്; ആറുമാസത്തിനിടെ അക്കൗണ്ടിലേക്ക് കൈമാറിയത് ലക്ഷങ്ങള്‍, മൂന്നു യുവാക്കളും രണ്ടു പേരുടെ ഭാര്യമാരും അറസ്റ്റില്‍
മറയൂര്‍: (www.kasargodvartha.com 22.03.2019) കാസര്‍കോട് സ്വദേശിയുള്‍പെട്ട അമ്പലപ്പാറ ചന്ദനക്കടത്തു കേസില്‍ അഞ്ചു പേര്‍ കൂടി അറസ്റ്റിലായി. മൂന്നു യുവാക്കളെയും ഇതില്‍ രണ്ടു പേരുടെ ഭാര്യമാരെയുമാണ് അറസ്റ്റു ചെയ്തത്. കാന്തല്ലൂര്‍ പെരടിപള്ളം സ്വദേശി ബാലകൃഷ്ണന്‍ (36), ഭാര്യ നാഗറാണി (28), നാഗറാണിയുടെ സഹോദരന്‍ വിജയകുമാര്‍ (26), വണ്ണാന്തുറൈ സ്വദേശി കെ. മുത്തു(35), ഭാര്യ ശിവശങ്കരി (29) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
നേരത്തെ മലപ്പുറം സ്വദേശി സെയ്ഫുദ്ദീന്‍, കാസര്‍കോട് സ്വദേശി മധുസൂദനന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. 60 കിലോ ചന്ദനമാണ് മാര്‍ച്ച് 11ന് സംഘത്തില്‍ നിന്നും പിടിച്ചെടുത്തത്. ഒരാള്‍ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു. ആഡംബരക്കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ചന്ദനം അടിമാലി വാളറയില്‍ വെച്ച് വനപാലകര്‍ പിടികൂടുകയായിരുന്നു. പ്രതികളിലൊരാളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ആറു മാസത്തിനിടെ മറ്റുള്ളവരെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ കൈമാറിയതായി കണ്ടെത്തി. ഇതുകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഞ്ചു പേര്‍ കൂടി പിടിയിലാവുകയായിരുന്നു.
മലപ്പുറം മോങ്ങത്തെ ഒരു ബാങ്കില്‍നിന്ന് ശിവശങ്കരിയുടെയും നാഗറാണിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ വന്നിരുന്നു. ഇത് ചന്ദനം കടത്തിയതിന് പ്രധാനപ്രതി കുഞ്ഞിപ്പു നല്‍കിയ പ്രതിഫലമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇവരുടെ അറസ്റ്റ്. നാഗറാണിയും ശിവശങ്കരിയും ഒന്നും അറിഞ്ഞിരുന്നില്ലെന്ന് മുത്തുവും ബാലകൃഷ്ണനും മൊഴി നല്‍കി. തുടര്‍ന്ന് സ്ത്രീകളെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടു.
ചന്ദനത്തിന്റെ വിലയില്‍ 25 ശതമാനം തുക മാത്രമാണ് ബാങ്ക് അക്കൗണ്ട് മുഖാന്തരം നല്‍കിയത്. ബാക്കി തുക ബാലകൃഷ്ണനും മുത്തുവിനും നേരിട്ടു നല്‍കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മലപ്പുറം സ്വദേശി ഷുഐബ് എന്ന കുഞ്ഞിപ്പുവാണ് ചന്ദനക്കടത്തിന്റെ സൂത്രധാരനെന്നും ഇയാള്‍ മുംബൈയിലേക്ക് കടന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, forest, Sandal wood smuggling case; 5 more arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment