ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടാന്‍ രാഹുലിനോട് ആദ്യം നിര്‍ദേശിച്ചത് യെച്ചൂരിയെന്ന് റിപ്പോര്‍ട്ട്


ദേശീയം (www.evisionnews.co): ദക്ഷിണേന്ത്യയില്‍ നിന്നും ജനവിധി തേടാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ആദ്യം നിര്‍ദേശിച്ചത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് റിപ്പോര്‍ട്ട്. യു.പി.എയിലെ എല്ലാ ഘടകകക്ഷികളും ഈ നിര്‍ദേശത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ബിജെപിയെ തോല്‍പ്പിക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് യു.പി.എയിലെ എല്ലാ ഘടകകക്ഷികളും പറഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്.

സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി സീതറാം കേരളത്തിലെ പ്രചാരണ പരിപാടികളില്‍ വയനാട്ടിനെ ഒഴിവാക്കിയിട്ടുണ്ടെന്നും പറയുന്നു. രാഹുലുമായിട്ടുള്ള അടുപ്പമാണ് ഇതിന് കാരണമെന്നും കൂട്ടിച്ചേര്‍ക്കുന്നു. വയനാട്ടിലേക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടു ചോദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരും. ഇക്കാര്യം ഹൈക്കമാന്‍ഡ് ഇതിനകം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്‌ബേലറിയിലും പ്രിയങ്ക വോട്ട് തേടുന്നത് പതിവാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?