പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ പുറത്ത് വിലസുന്നു, നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യുന്നു; വീട്ടമ്മമാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു

ബേക്കല്‍: (www.kasargodvartha.com 09.03.2019) കല്യോട്ടെ നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതെന്ന് ആരോപിച്ച് വീട്ടമ്മമാര്‍ ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു. നിരവധി വീട്ടമ്മമാരാണ് പ്രതിഷേധവുമായി സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടിയത്. കൊലക്കേസുകളിലെ പ്രതി പുറത്തു വിലസുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നുവെന്നാണ് വീട്ടമ്മമാരുടെയും കോണ്‍ഗ്രസിന്റെയും ആരോപണം. ബേക്കല്‍ സി ഐയുടെ നേതൃത്വത്തില്‍ സംഭവവുമായി ബന്ധമില്ലാത്ത മൂന്നു പേരെ പിടികൂടിയതിനെ തുടര്‍ന്ന് കല്യോട്ടു നിന്നും ഒരു സംഘം സ്ത്രീകളാണ് ബേക്കല്‍ പോലീസ് സ്റ്റേഷനു മുന്നിലെത്തിയത്.

കൊലപാതകത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിയാക്കിയാണ് കല്യോട്ടും സമീപ പ്രദേശങ്ങളിലുമുള്ള മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. കല്യോട്ടെ ദാമോദരന്‍ മാവിലങ്കൈ, പെരിയ സര്‍വ്വീസ് സഹകരണ ബാങ്കിലെ രാജന്‍, ബേബികുര്യന്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. പോലീസിന്റെ പ്രതിപ്പട്ടികയില്‍ പോലുമില്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്ത് കേസില്‍ കുടുക്കുകയാണെന്നാണ് വീട്ടമ്മമാര്‍ ആരോപിക്കുന്നത്.

വിവരമറിഞ്ഞ് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി വീട്ടമ്മമാരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ദാമോദരനെ പോലീസ് വിട്ടയച്ചപ്പോഴാണ് വീട്ടമ്മമാര്‍ പിരിഞ്ഞുപോയത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, Top-Headlines, Periya, Trending, Arrest of Congress activists; Housewives protested in front of Bekal Police Station
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?