ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: (www.kvartha.com 07.03.2019) തേവലക്കരയില്‍ ഐടിഐ വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒടുവില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. അരനെല്ലൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസന്‍ പിള്ളയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിവസത്തിലാണ് സംഭവം. സരസന്‍ പിള്ളയുടെ മകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ അന്നേദിവസം രാത്രിയില്‍ സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ചത്. കരണത്ത് അടിയേറ്റ് വീണ രഞ്ജിത്തിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.
സംഭവം നടന്ന ശേഷം ഒളിവില്‍ പോയ സരസന്‍ പിള്ളയെ സിഐ എസ്.ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ സരസന്‍ പിള്ളക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാട്ടിയിരുന്നു. തുടര്‍ന്ന് രഞ്ജിത്തിന്റെ അമ്മ ചന്ദ്രന്‍ പിള്ളയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM branch secretary held for death of ITI student, Kollam, News, Injured, attack, Murder case, Crime, Criminal Case, Arrested, Police, Kerala.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിവസത്തിലാണ് സംഭവം. സരസന്‍ പിള്ളയുടെ മകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ അന്നേദിവസം രാത്രിയില്‍ സംഘം ചേര്‍ന്ന് വീടുകയറി ആക്രമിച്ചത്. കരണത്ത് അടിയേറ്റ് വീണ രഞ്ജിത്തിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.
സംഭവം നടന്ന ശേഷം ഒളിവില്‍ പോയ സരസന്‍ പിള്ളയെ സിഐ എസ്.ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ആക്രമണം നടത്തിയ സരസന്‍ പിള്ളക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാട്ടിയിരുന്നു. തുടര്‍ന്ന് രഞ്ജിത്തിന്റെ അമ്മ ചന്ദ്രന്‍ പിള്ളയ്‌ക്കെതിരെ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് .
Keywords: CPM branch secretary held for death of ITI student, Kollam, News, Injured, attack, Murder case, Crime, Criminal Case, Arrested, Police, Kerala.
Powered by Info News For You

Comments
Post a Comment