പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയെ അക്രമിച്ച രണ്ടുപേര്‍ക്കെതിരെ കേസ്

പെരിയ: (www.kasargodvartha.com 27.03.2019) പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തു. കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതി കണ്ണോത്തെ രഞ്ജിത്തി(26)നെ അക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ എം ജനാര്‍ദ്ദനന്‍ (32), രവി (42) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

ഈമാസം 18ന് സഹോദരന്റെ ഓട്ടോറിക്ഷയില്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങാനെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന ജനാര്‍ദ്ദനനും രവിയും തന്നെ അക്രമിക്കുകയും ഓട്ടോറിക്ഷയിലേക്ക് തള്ളിയിട്ട് മര്‍ദിക്കുകയും ചെയ്തുവെന്നാണ് രഞ്ജിത്തിന്റെ പരാതി. രഞ്ജിത്ത് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.

കൊലപാതക കേസില്‍ അറസ്റ്റിലായ രഞ്ജിത്ത് ഇപ്പോള്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജയിലിലെത്തിയ കാസര്‍കോട് ടൗണ്‍ പോലീസ് രഞ്ജിത്തിന്റെ മൊഴി എടുത്ത ശേഷമാണ് കേസ് ചാര്‍ജ് ചെയ്തത്.

കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലും കൃപേഷും ബൈക്കില്‍ വരുന്ന വിവരം അക്രമി സംഘത്തെ അറിയിക്കുകയും പിന്നീട് പ്രതികളെ കാറില്‍ കയറ്റി ഒളിത്താവളത്തില്‍ എത്തിക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് രഞ്ജിത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Periya, Kasaragod, News, news, Periya, case, Murder-case, accused, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?