ക്വാറം തികഞ്ഞില്ല; പൈവളിഗെ പഞ്ചായത്തില്‍ ബി ജെ പിയുടെ അവിശ്വാസം പാളി, അംഗങ്ങള്‍ പ്രതിഷേധിച്ച് മടങ്ങി

പൈവളിഗെ: (www.kasargodvartha.com 19.03.2019) എല്‍ ഡി എഫും- യു ഡി എഫും സഖ്യമായി ഭരിക്കുന്ന പൈവളിഗെ പഞ്ചായത്തില്‍ ബി ജെ പി കൊണ്ടുവന്ന അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനെ തുടര്‍ന്ന് റദ്ദായി. യു ഡി എഫ്- എല്‍ ഡി എഫ് അംഗങ്ങളും സ്വതന്ത്രരുമടക്കം 11 അംഗങ്ങള്‍ യോഗത്തിനെത്താതിരുന്നതോടെയാണ് അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാനുള്ള ക്വാറം തികയാതിരുന്നത്. ഇതോടെ അവിശ്വാസപ്രമേയം റദ്ദാക്കിയതായി വരണാധികാരി അറിയിക്കുകയായിരുന്നു. ബി ജെ പിയുടെ എട്ട് അംഗങ്ങള്‍ മാത്രമാണ് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനുള്ള ഭരണസമിതി യോഗത്തിനെത്തിയത്. ഇതേതുടര്‍ന്ന് ബി ജെ പി അംഗങ്ങള്‍ പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധിച്ച് മടങ്ങുകയായിരുന്നു. അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ ഭരണപക്ഷം ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് ചെയ്തതെന്ന് ബി ജെ പി അംഗങ്ങള്‍ ആരോപിച്ചു.

19 അംഗ ഭരണസമിതിയില്‍ സി പി എം- 5, സി പി ഐ- 2, കോണ്‍ഗ്രസ് -1, ലീഗ് -2, സ്വതന്ത്രന്‍ -1, എന്നിങ്ങനെയാണ് കക്ഷിനില. വാര്‍ഡുകള്‍ക്ക് ഫണ്ട് വിഭജിച്ചു നല്‍കുന്നതില്‍ സ്വജനപക്ഷപാതം ആരോപിച്ചാണ് ബി ജെ പി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. സി പി എമ്മിലെ ഭാരതി ഷെട്ടിയാണ് പഞ്ചായത്ത് പ്രസിഡണ്ട്. സി പി ഐയിലെ സുനിത വി ഡിസൂസയാണ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Trending, election, BJP, CPI, CPM, Congress, No-confidence-motion failed in Paivalike.
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?