ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കാസര്‍കോട്: (www.kasargodvartha.com 02.03.2019) ബൈക്കില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരവനടുക്കം തലക്ലായി സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്തെ പരേതനായ മോഹനന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ വി വിനോദ് കുമാര്‍ (24) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഉച്ചയോടെ കോളിയടുക്കം ചെമ്മനാട് പഞ്ചായത്ത് ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്.
വിനോദ് കുമാര്‍ സഞ്ചരിച്ച ബൈക്കില്‍ പിറകെ നിന്നും അമിതവേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ വിനോദ് കുമാറിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. എ ഐ വൈ എഫ് യൂണിറ്റ് സെക്രട്ടറിയാണ് വിനോദ് കുമാര്‍.

സഹോദരങ്ങള്‍: വി വിദ്യാധരന്‍, വി മഹേഷ്. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth died after accident injury, Kasaragod, News, Kerala, Accident, Accidental-Death, Treatment, Injured, Death, Hospital.

Powered by Info News For You

Comments
Post a Comment