സോളാര്‍ കേസില്‍ ആരോപണം നേരിടുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പരാതിക്കാരി

തിരുവനന്തപുരം: (www.kvartha.com 16.03.2019) സോളാര്‍ കേസില്‍ ആരോപണം നേരിടുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പരാതിക്കാരി. സോളാര്‍ കേസില്‍ താന്‍ ആരോപണം ഉന്നയിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്നാണ് പരാതിക്കാരിയുടെ ഭീഷണി.

ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍ ഏതെങ്കിലും മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ലൈംഗിക പീഡനക്കേസിലടക്കം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ വോട്ടര്‍മാരെ അറിയിച്ചുകൊണ്ടാവും മത്സരമെന്നും പരാതിക്കാരി പറഞ്ഞു.

Solar Case petitioner say She will contest against Defendant, Thiruvananthapuram, News, Allegation, Politics, Lok Sabha, Election, Oommen Chandy, Trending, Complaint, Kerala

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയിലാണ് കേസ്.

ഹൈബി ഈഡനെതിരെ ബലാത്സംഗത്തിനാണ് കേസ്. അടൂര്‍ പ്രകാശിനും, എപി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ ബലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് ക്രൈംബ്രാഞ്ച് അന്നുതന്നെ നിയമോപദേശം ചോദിച്ചിരുന്നു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തതെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


Keywords: Solar Case petitioner say She will contest against Defendant, Thiruvananthapuram, News, Allegation, Politics, Lok Sabha, Election, Oommen Chandy, Trending, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?