ഞാനൊക്കെ കൊല്ലപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി എന്റെ വീട് സന്ദര്‍ശിക്കുമോ? കളിയായി പറഞ്ഞ വാക്ക് സത്യമായി, രാഹുല്‍ ഗാന്ധി കൃപേഷിന്റെ വീട്ടിലെത്തി
കാസര്‍കോട്: (www.kasargodvartha.com 14.03.2019) പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ വാക്കുകള്‍ സത്യമായി. കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ തനിക്ക് വധഭീഷണിയുള്ള കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ, ഞാനൊക്കെ കൊല്ലപ്പെട്ടാല്‍ രാഹുല്‍ ഗാന്ധി എന്റെ വീട്ടില്‍ വരുമോ എന്ന കൃപേഷിന്റെ അറംപറ്റിയ വാക്കുകളാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന ദിവസവും തെളിഞ്ഞുവന്നത്.
കൃപേഷിന്റെ ആ വാക്കുകള്‍ അനുസ്മരിച്ചു കൊണ്ട് സുഹൃത്തുക്കള്‍ വീടിന് മുന്നില്‍ ഫ്ളക്സ് ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇതിന് മുന്നിലൂടെയാണ് രാഹുല്‍ ഗാന്ധി വീട്ടിലേക്ക് നടന്നുപോയത്. ഓലമേഞ്ഞ ആ കൂരയിലേക്ക് രാഹുല്‍ ഗാന്ധി കടന്നുചെന്നപ്പോള്‍ വികാരനിര്‍ഭരമായ രംഗമായിരുന്നു കാണാന്‍ കഴിഞ്ഞത്. ഒന്നിരിക്കാന്‍ നല്ല കസേര പോലും ഇല്ലാതിരുന്ന ആ വീട്ടില്‍ കട്ടിലിലിരുന്നാണ് രാഹുല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.
എല്ലാത്തിനും താങ്ങായി ഉണ്ടാകുമെന്ന രാഹുലിന്റെ വാക്കുകള്‍ തന്നെയാണ് ആ കുടുംബത്തിന് പുതിയ പ്രതീക്ഷ പകരുന്നത്. വീട്ടിലെത്തിയ പല അമ്മമാരും രാഹുല്‍ വന്നതിന്റെ സന്തോഷം പങ്കുവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, Murder, Crime, Trending, Kripesh's word makes real; Finally Rahul Gandhi visited Kripesh's house
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment