'നികുതിക്ക് പകരം മൂത്രം തന്നാല്‍ മതിയോ?'; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മറുപടിയുമായി യുവതിയുടെ കുറിപ്പ് വൈറല്‍

ന്യൂഡല്‍ഹി: (www.kvartha.com 06.03.2019) 'നികുതിക്ക് പകരം മൂത്രം തന്നാല്‍ മതിയോ?' കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മറുപടിയുമായി യുവതിയുടെ കുറിപ്പ് വൈറലാവുകയാണ്. മനുഷ്യന്റെ മൂത്രം ശേഖരിച്ചു നല്‍കിയാല്‍ യൂറിയ ഇറക്കുമതി ഒഴിവാക്കാമെന്നും ഇതുവഴി കോടിക്കണക്കിനു രൂപ ലാഭിക്കാമെന്നും മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മൂത്രം ശേഖരിച്ചാല്‍ യൂറിയ ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നാഗ്പൂരില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.

ജൈവ മാലിന്യങ്ങളില്‍ നിന്ന് ജൈവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതിന് ഉദാഹരണ സഹിതം വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി. മനുഷ്യ മൂത്രത്തില്‍ നിന്ന് അമോണിയം സള്‍ഫേറ്റും നൈട്രജനും വേര്‍തിരിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്റെ മൂത്രം ശേഖരിച്ച് ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തില്‍ വളമായി ഉപയോഗിച്ചപ്പോള്‍ മികച്ച ഫലം ലഭിച്ചതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പുതിയ ആശയങ്ങളുമായി ഗഡ്കരി രംഗത്തെത്തിയത്.

'Can we pay our taxes that way?'; Post goes viral, New Delhi, News, National, post, Minister, Government

നമ്മള്‍ ഇപ്പോള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ നമുക്ക് യൂറിയ ഇറക്കുമതി ചെയ്യേണ്ടതായി വരില്ല. മൂത്രത്തില്‍ നിന്ന് യൂറിയ വേര്‍തിരിക്കാന്‍ സാധിക്കും. എന്റെ ആശയങ്ങള്‍ അസാധാരണമായതിനാല്‍ ആരും അതുമായി സഹകരിക്കാന്‍ സാധ്യതയില്ല. സര്‍ക്കാരിലുള്ളവര്‍ പോലും അത് അംഗീകരിക്കില്ല, എല്ലാവരും വണ്ടിക്കാളകളെ പോലെ എങ്ങോട്ടും തിരിയാതെ മുന്നോട്ട് തന്നെ പോവുകയാണ്' എന്നും ഗഡ്കരി വിമര്‍ശിച്ചു. ഇതിനെല്ലാം മറുപടി എന്ന രീതിയിലായിരുന്നു സംഘമിത്ര എന്ന യുവതിയുടെ കുറിപ്പ് വൈറലാകുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 'Can we pay our taxes that way?'; Post goes viral, New Delhi, News, National, post, Minister, Government.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?