രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു, നടപടി സിപിഎമ്മും തൃണമൂലും നല്‍കിയ പരാതിയില്‍
ന്യൂഡല്‍ഹി: (www.kvartha.com 27.03.2019) ബുധനാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു. സിപിഎമ്മും തൃണമൂലും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. ഉപഗ്രവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് കമ്മിഷന്‍ പകര്‍പ്പ് ആവശ്യപ്പെട്ടത്.
ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടത്തെക്കുറിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. അമേരിക്ക, റഷ്യ, ചൈന എന്നീ സൂപ്പര്‍ പവര്‍ രാജ്യങ്ങള്‍ക്ക് മാത്രം കൈവശമുണ്ടായിരുന്ന സാങ്കേതിക വിദ്യ സ്വന്തമാക്കിയതോടെ പ്രതിരോധ, വികസന രംഗത്ത് ഇന്ത്യ വന്‍കുതിച്ചുചാട്ടം നടത്തുമെന്നാണ് മോദി അവകാശപ്പെട്ടത്. ലോകത്ത് ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മിഷന്‍ ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും അത് വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
പാകിസ്ഥാനെതിരെ സൈനിക നടപടിയുണ്ടാകുമോ എന്ന ആകാംക്ഷയോടെയാണ് പലരും മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Narendra Modi, Election Commission, CPM, Mission Shakti: EC seeks active transcript of Narendra Modi's speech, will analyse urgency of PM's address

Powered by Info News For You

Comments
Post a Comment