ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പാക് പോര്‍വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട വൈമാനികനെ ജനക്കൂട്ടം തല്ലിക്കൊന്നു
ഇസ്ലാമാബാദ്: (www.kvartha.com 02.03.2019) ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പാക് പോര്‍വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട വൈമാനികനെ ജനക്കൂട്ടം തല്ലിക്കൊന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയാണ് പാകിസ്ഥാന്‍ വൈമാനികന്‍ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൈലറ്റാണെന്ന് കരുതി പാക് പൈലറ്റിനെ നാട്ടുകാര്‍ തല്ലിക്കൊന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
എഫ് 16 വിമാനം പറത്തിയ പാക് പൈലറ്റിനെ ഇന്ത്യക്കാരനെന്ന് കരുതി പാക് അധീന കശ്മീരിലെ (പിഒകെ) നാട്ടുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. വിങ് കമാന്‍ഡര്‍ ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചത്. പാകിസ്ഥാന്‍ വ്യോമസേനയിലെ നമ്പര്‍ 19 സ്‌ക്വാഡ്രണിലെ വൈമാനികനാണ് ഷഹാസ്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഖാലിദ് ഉമറാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഷഹാസ് പറത്തിയ പാക്ക് എഫ് 16 വിമാനം തകര്‍ന്ന വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഖാലിദ് ഉമര്‍ ആയിരുന്നു. ഷഹാസിന്റെ ബന്ധുക്കളാണ് മരണവിവരം ഉമറിനെ അറിയിച്ചതെന്നാണ് സൂചന.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയതിന് പിന്നാലെയാണ് പാക് പൈലറ്റ് ഷഹാസ് ഉദ് ദിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. അഭിനന്ദന്‍ തകര്‍ത്ത എഫ് 16 ല്‍ നിന്നു രക്ഷപ്പെട്ട ഷഹാസ്, പാക് അധീന കശ്മിരിലെ ലാം വാലിയിലാണ് പാരാച്ചൂട്ടില്‍ ഇറങ്ങിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് എന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. പാക്ക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു.
രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തെന്നും രണ്ടു ഇന്ത്യന്‍ പൈലറ്റുമാര്‍ കസ്റ്റഡിയിലുണ്ടെന്നും പാക്ക് മേജര്‍ ജനറല്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ച പൈലറ്റ് ഷഹാസ് ആണ് മരിച്ചതെന്നാണ് സൂചന. ആകാശപോരില്‍ ഷഹാസ് പറത്തിയ എഫ് 16നെ വെടിവെച്ചിട്ടത് മിഗ് 21 പറത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Facebook post claims f16 Pakistani was killed by local mob, Islamabad, News, Politics, Trending, Pilot, Natives, Murder, Hospital, Treatment, Facebook, Post, World.

അതേസമയം, പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്ത വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനും ഷഹാസും തമ്മില്‍ സമാനതകളേറെയാണ്. സൈനിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണ് ഇരുവരുടെയും വരവ്. രണ്ടു പേരും എയര്‍ മാര്‍ഷല്‍മാരുടെ മക്കള്‍. എയര്‍ മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍ വര്‍ധമാന്‍. പാക് എയര്‍ മാര്‍ഷല്‍ വസീം ഉദ് ദിന്റെ മകനാണ് ഷഹാസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Facebook post claims f16 Pakistani was killed by local mob, Islamabad, News, Politics, Trending, Pilot, Natives, Murder, Hospital, Treatment, Facebook, Post, World.
Powered by Info News For You

Comments
Post a Comment