ധോണിയെ ഒരുപാടിഷ്ടം; കാരണം തുറന്നുപറഞ്ഞ് സണ്ണി ലിയോണ്‍

മുംബൈ: (www.kvartha.com 18.03.2019) മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ് നടി സണ്ണി ലിയോണ്‍. ക്രിക്കറ്റ് മത്സരങ്ങളൊന്നും കാണാറില്ലെങ്കിലും ധോണിയെ തനിക്ക് വലിയ ഇഷ്ടമാണെന്നാണ് താരത്തിന്റെ തുറന്നുപറച്ചില്‍. ഐ.എ.എന്‍.എസിനു നല്‍കിയ അഭിമുഖത്തിലാണ് നടി ധോണിയോടുള്ള തന്റെ ഇഷ്ടം തുറന്നുപറഞ്ഞത്.

എന്നാല്‍ തനിക്ക് ധോണിയോടുള്ള ഇഷ്ടത്തിന്റെ കാരണവും നടി പറയുന്നുണ്ട്. ധോണിയുടെ മകള്‍ സിവയാണ് ഈ ഇഷ്ടത്തിനുള്ള കാരണമെന്നാണ് സണ്ണി പറയുന്നത്.

Sunny Leone REVEALS why MS Dhoni is her favourite cricketer, Mumbai, News, Sports, Cricket, Mahendra Singh Dhoni, Actress, Cinema, Entertainment, National

സിവ ഏറ്റവും ക്യൂട്ടാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും മകളുടെ ചിത്രം ധോണി എപ്പോഴും പോസ്റ്റ് ചെയ്യാറുണ്ടെന്നും പറഞ്ഞ സണ്ണി ഇരുവരുടേയും ചിത്രങ്ങളൊന്നും താന്‍ മിസ്സാക്കാറില്ലെന്നും അച്ഛനും മകളും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം ആ ചിത്രങ്ങളിലൂടെ മനലിലാകുമെന്നും സണ്ണി പറയുന്നു.

ഇതിനെല്ലാം ഉപരി ധോണി മികച്ചൊരു കുടുംബനാഥനാണെന്നതും തനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നാന്‍ കാരണമായെന്നും സണ്ണി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sunny Leone REVEALS why MS Dhoni is her favourite cricketer, Mumbai, News, Sports, Cricket, Mahendra Singh Dhoni, Actress, Cinema, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?