സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച; കള്ളന്‍ കട്ടോണ്ടുപോയത് ഹോര്‍ലിക്‌സ്, ബൂസ്റ്റ്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ
ആലപ്പുഴ: (www.kasargodvartha.com 08.03.2019) സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച. ഹോര്‍ലിക്‌സ്, ബൂസ്റ്റ്, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ സാധനങ്ങള്‍ മോഷണം പോയി. ജില്ലാ കോടതിക്ക് സമീപത്തെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. 12,000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി. ജനല്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
വിലകൂടിയ സാധനങ്ങള്‍ മാത്രമാണ് മോഷണം പോയത്. ഹാളിലുണ്ടായിരുന്ന സ്റ്റേഷനറി സാധനങ്ങളും ധാന്യങ്ങളുമൊന്നും നഷ്ടപ്പെട്ടില്ല. ജനലിനു വേണ്ടത്ര ഉറപ്പില്ലാത്തതിനാല്‍ ഇരുമ്പുവല ഘടിപ്പിച്ചിരുന്നു. ഇതുംകൂടി മോഷ്ടാവ് തകര്‍ത്തു. വിവരമറിഞ്ഞ് നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Robbery, Top-Headlines, Alappuzha, Robbery in Supplyco super market
< !- START disable copy paste -->
Keywords: Kerala, news, Robbery, Top-Headlines, Alappuzha, Robbery in Supplyco super market
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment