വിധിയില്‍ സന്തോഷം, ബി സി സി ഐയില്‍ പൂര്‍ണ വിശ്വാസം; അടുത്തുതന്നെ കളിക്കളത്തില്‍ ഇറങ്ങുമെന്നും ശ്രീശാന്ത്
ന്യൂഡല്‍ഹി: (www.kvartha.com 15.03.2019) വിധിയില്‍ സന്തോഷം, ബി സി സി ഐയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അടുത്തുതന്നെ കളിക്കളത്തില്‍ ഇറങ്ങുമെന്നും മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ശ്രീശാന്ത്. ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നു പറഞ്ഞ ശ്രീശാന്ത് സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്‍ വാതുവയ്പ്പിനെ തുടര്‍ന്ന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.
ബി.സി.സി.ഐയില്‍ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. ആറു വര്‍ഷമായി കളിക്കുന്നില്ല. വളരെ ആശ്വാസം പകരുന്ന വിധിയാണ്. പരിശീലനം നടത്തുന്നുണ്ട്. മൂന്നു മാസം ഇനിയും കാത്തിരിക്കണം. ആ സമയം പരിശീലനം തുടരും എന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
എത്രയും പെട്ടെന്ന് ബി.സി.സി.ഐയുടെ അനുവാദം വാങ്ങി വരാനിരിക്കുന്ന സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിയെ കാര്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ശ്രീശാന്തിന്റെ ശിക്ഷാ കാലയളവ് പുന:പരിശോധിക്കാന്‍ സുപ്രീം കോടതി ബി.സി.സി.ഐയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാസത്തെ കാലയളവാണ് നല്‍കിയത്. മറ്റു നടപടികള്‍ എന്തു സ്വീകരിക്കണമെന്ന് ഈ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇല്ലെന്നും, രാഷ്ട്രീയത്തേക്കാള്‍ കൂടുതല്‍ സ്പോര്‍ട്‌സിലും ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ശ്രീശാന്ത് പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തില്‍ നിന്ന് ഇതുവരെ നിര്‍ദേശങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. എല്ലാ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും തനിക്ക് പൂര്‍ണപിന്തുണയാണ് ലഭിച്ചിട്ടുള്ളതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഐ.പി.എല്‍ ആറാം സീസണിലെ വാതുവയ്പ്പ് കേസിനെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ബി.സി.സി.ഐ ശ്രീശാന്തിനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജസ്ഥാന്‍ റോയല്‍സിലെ താരമായിരുന്ന ശ്രീശാന്തിനെ പഞ്ചാബ് കിംഗ്‌സ് ഇലവനുമായി നടന്ന മത്സരത്തില്‍ വാതുവെപ്പിന് വിധേയനായി കളിച്ചെന്ന് കണ്ടെത്തി 2013 മേയ് 16 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് ബി.സി.സി.ഐ അച്ചടക്ക നടപടിയെടുത്തത്. ഈ കേസില്‍ പട്യാല അഡി. സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ വിലക്ക് നീക്കിയില്ല. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് ബി.സി.സി.ഐ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച അപ്പീലിലാണ് താരത്തിനെതിരെയുള്ള വിലക്ക് ശരിവച്ചത്. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sreesanth On Supreme Court Life Ban Verdict, New Delhi, News, Trending, IPL, Match Fixing, Cricket, Sports, Supreme Court of India, BCCI, National.

Powered by Info News For You

Comments
Post a Comment