പാകിസ്താനെ തൂത്തുവാരി ഓസീസ്

ദുബൈ: (www.kvartha.com 01.04.2019) പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഓസ്‌ട്രേലിയക്ക് ജയം. ആവേശകരമായ മത്സരത്തില്‍ 20 റണ്‍സിനാണ് ഓസീസ് പാകിസ്താനെ തറപറ്റിച്ചത്. ഏകദിന സീരിയസിലെ നേരത്തെ നടന്ന നാല് മത്സരങ്ങളിലും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്റെ മറുപടി നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സിലൊതുങ്ങി. പാക് നിരയില്‍ ഹാരിസ് സൊഹെലിന്റെ സെഞ്ച്വറി പാഴായി.


നേരത്തെ ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 111 പന്തില്‍ 98 റണ്‍സ് നേടിയ ഉസ്മാന്‍ ഖ്വാജ, 69 പന്തില്‍ 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോന്‍ ഫിഞ്ച്, 68 പന്തില്‍ 61 റണ്‍സ് നേടിയ മാര്‍ക്കസ് സ്‌റ്റോയിനിസ്, 33 പന്തില്‍ 70 റണ്‍സ് നേടി തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് കൂറ്റന്‍ ടോട്ടലിലെത്തിയത്.

പാകിസ്ഥാന് വേണ്ടി ഹാരിസ് സൊഹൈല്‍ 129 പന്തില്‍ 130 ഉം ഉമര്‍ അക്മല്‍ 44 പന്തില്‍ 43 ഉം ഇമാദ് വാസിം 34 പന്തില്‍ 50 റണ്‍സും നേടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Dubai, Gulf, Pakistan, Australia, Cricket, ODI, Century, Win, Batting, Toss, Australia beat Pakistan by 20 runs to complete clean sweep


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?