എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശുചിമുറിയില്‍ പോകണമെന്ന ആവശ്യം അധ്യാപിക നിഷേധിച്ചു; അസഹ്യമായതോടെ പരീക്ഷാ ഹാളില്‍ പ്രാഥമിക കൃത്യം നടത്തി വിദ്യാര്‍ത്ഥി
കടയ്ക്കല്‍: (www.kvartha.com 21.03.2019) എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശുചിമുറിയില്‍ പോകണമെന്ന ആവശ്യം അധ്യാപിക നിരസിച്ചതിനെത്തുടര്‍ന്ന് പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥി മലമൂത്രവിസര്‍ജനം നടത്തി. കൊല്ലം കടയ്ക്കലില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു വിവാദ സംഭവം.
കഴിഞ്ഞ ദിവസം രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു. എന്നാല്‍, പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകണമെന്ന് പറഞ്ഞിട്ടും അനുവദിക്കാതിരിക്കുകയായിരുന്നു. വിവരം അധ്യാപിക പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും തയ്യാറായില്ല.
ഒടുവില്‍ വയറുവേദന അസഹ്യമായതോടെ വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. എന്നാല്‍, പരീക്ഷാസമയം കഴിഞ്ഞശേഷമാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വൈകാതെതന്നെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
വിവരം അറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കി. അധ്യാപികയ്ക്കെതിരെ നടപടിയുണ്ടാകണമെന്നും പരാതിയില്‍ പറയുന്നു.
Keywords: Teacher denied Student in Exam hall to use bathroom, Student, Humor, SSLC, Examination, Teacher, Controversy, Complaint, Criticism, Parents, Local-News, News, Kerala.

Powered by Info News For You

Comments
Post a Comment