കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്ക് മര്‍ദനം; പ്രതിയെ ജയിലിലടച്ചു, കൂട്ടുപ്രതി ഗള്‍ഫില്‍

വിദ്യാനഗര്‍: (www.kasargodvartha.com 18.03.2019) കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ഡ്രൈവറെ മര്‍ദിച്ച പ്രതിയെ ജയിലിലടച്ചു. കോഴിക്കോട് സ്വദേശി കൃഷ്ണദാസിനെ (49) അക്രമിച്ച കേസിലെ പ്രതി ആദൂരിലെ എ പി സാബിത്തിനെ (26)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. 2018 മാര്‍ച്ച് രണ്ടിന് ഉച്ചയോടെ ചെങ്കള പാണത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാറിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ചെങ്കള പാണലത്തു വെച്ച് ബസ് ഡ്രൈവര്‍ കൃഷ്ണദാസിനെ സാബിത്തും സുഹൃത്തും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിനു ശേഷം പോലീസിന് പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്ന സാബിത്തിനെ വിദ്യാനഗര്‍ എസ് ഐ വി പി വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദൂര്‍ എസ് ഐ പി നളിനാക്ഷന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയായിരുന്നു. കൂട്ടുപ്രതി ഗള്‍ഫിലേക്ക് കടന്നതായും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Vidya Nagar, arrest, Police, Crime, Assault, Attack, accused, KSRTC, Driver, Kozhikode, Attack against KSRTC Driver; accused remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?