പെരിയ ഇരട്ടക്കൊല: പ്രതികളെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ അറസ്റ്റുരേഖപ്പെടുത്തി
പെരിയ: (www.kasargodvartha.com 13.03.2019) പെരിയ ഇരട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഏച്ചിലടുക്കം സ്വദേശി മുരളി (36) ആണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.പി.എം.പ്രദീപ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയാണ് മുരളി അന്വേഷണ സംഘത്തിന്റെ വലയിലായത്. പ്രതിയെ ക്രൈബ്രാഞ്ച് ഓഫീസില്‍വെച്ച് വിശദമായി ചോദ്യംചെയ്തശേഷം വൈകുന്നേരം 6.30 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസില്‍ പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനടക്കം എട്ടോളം പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. സി പി എം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍, കല്യോട് സ്വദേശി സജി ജോര്‍ജ് തുടങ്ങിയവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.
ഇരട്ടക്കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ശാസ്താ ഗംഗാദരന്റെ ഡ്രൈവറാണ് അറസ്റ്റിലായ മുരളി. ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തശേഷം നടക്കുന്ന ആദ്യത്തെ അറസ്റ്റാണ് മുരളിയുടേത്. മറ്റുപ്രതികളെ ചോദ്യംചെയ്യലില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മുരളിയെ അറസ്റ്റുചെയ്തത്.
കാസര്‍കോട് പെരിയയില്‍ സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തന്റെ നില ഗുരുതരം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ; അക്രമികളെത്തിയത് ജീപ്പില്‍, കൊലപാതകം സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ച്
കേസില്‍ പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനടക്കം എട്ടോളം പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. സി പി എം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍, കല്യോട് സ്വദേശി സജി ജോര്‍ജ് തുടങ്ങിയവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ കുത്തിക്കൊലപ്പെടുത്തിയത്.
ഇരട്ടക്കൊലക്കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ശാസ്താ ഗംഗാദരന്റെ ഡ്രൈവറാണ് അറസ്റ്റിലായ മുരളി. ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തശേഷം നടക്കുന്ന ആദ്യത്തെ അറസ്റ്റാണ് മുരളിയുടേത്. മറ്റുപ്രതികളെ ചോദ്യംചെയ്യലില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മുരളിയെ അറസ്റ്റുചെയ്തത്.
Related News:
ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം
ഇരട്ടക്കൊലയില്‍ ഞെട്ടി കാസര്‍കോട്; തിങ്കളാഴ്ച ജില്ലയില്‍ കോണ്‍ഗ്രസ് ഹര്ത്താല്ഇരട്ടക്കൊല നടന്നത് എല്‍ ഡി എഫിന്റെ കേരള സംരക്ഷണ യാത്ര ജില്ല വിട്ടു പോകുന്നതിന് മുമ്പ്; കൊലപാതകത്തില്‍ പങ്കില്ലെന്ന് സി പി എം
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ; അക്രമികളെത്തിയത് ജീപ്പില്‍, കൊലപാതകം സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ വെച്ച്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Murder, Murder-case, Accused, Arrest, Top-Headlines, Kasaragod, Periya Murder case: 1 more arrested.
Keywords: Periya, Murder, Murder-case, Accused, Arrest, Top-Headlines, Kasaragod, Periya Murder case: 1 more arrested.
Powered by Info News For You

Comments
Post a Comment