മീനച്ചൂടില്‍ കേരളം വെന്തുരുകുന്നു; കോട്ടയത്ത് ജോലിക്കിടെ നഴ്‌സിന് സൂര്യാഘാതമേറ്റു, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോട്ടയം: (www.kvartha.com 16.03.2019) മീനച്ചൂടില്‍ കേരളം വെന്തുരുകുന്നു. നിരവധി പേരാണ് ഓരോ ദിവസവും സൂര്യാഘാതമേറ്റ് ആശുപത്രിയിലെത്തുന്നത്. നിര്‍ജലീകരണം ഉള്‍പ്പെടെ സംഭവിക്കുന്നതിനാല്‍ മോഹാലസ്യപ്പെട്ടും ചികിത്സതേടി എത്തുന്നുണ്ട്.

വെള്ളിയാഴ്ച കോട്ടയം അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി വറുഗീസിനാണ് (53) സൂര്യാഘാതമേറ്റത്.

Nurse injured after sunburn,Kottayam, News, Local-News, Hospital, Treatment, Injured, Health, Health & Fitness, Water, Trending, Kerala.

ഇവരെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. രജനിയുടെ പുറത്താണ് പൊള്ളല്‍. കഴിഞ്ഞദിവസമായിരുന്നു സംഭവം. ഉച്ചയ്ക്ക് ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. തുടര്‍ന്ന് കലശലായ ക്ഷീണവും പനിയുംമൂലം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

കടുത്ത ചൂടില്‍ കായലുകളും ജലപ്പരപ്പുകളുമെല്ലാം വറ്റി വരണ്ടു. പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ പല സ്ഥലത്തും ജലക്ഷാമം നേരിടുന്നുണ്ട്. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യന്‍ നേര്‍രേഖയില്‍ വരുന്നതുകൊണ്ട് കടുത്ത ചൂട് എടുക്കാന്‍ സാധ്യതയുണ്ട്.

പുറംപണി എടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്ന തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.


Keywords: Nurse injured after sunburn,Kottayam, News, Local-News, Hospital, Treatment, Injured, Health, Health & Fitness, Water, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?