സമനിലയില്‍ കുരുങ്ങിയ ബയേണിനെ പിന്തള്ളി ഡോര്‍ട്ട്മുണ്ട് ഒന്നാമത്

മ്യൂണിക്ക്: (www.kvartha.com 01.04.2019) ബുണ്ടസ് ലിഗയില്‍ പോരാട്ടം കനക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് സമനിലയില്‍ കുരുങ്ങിയപ്പോള്‍ വോള്‍ഫ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ച് ഡോര്‍ട്ട്മുണ്ട് ഒന്നാം സ്ഥാനത്തേക്ക് കയറി. താരതമ്യേന ദുര്‍ബലരായ ഫ്രീബര്‍ഗാണ് 1-1ന് ബയേണിനെ സമനിലയില്‍ തളച്ചത്. മൂന്നാം മിനിറ്റില്‍ ലുകാസ് ഹോളറിലൂടെ ഫ്രീബര്‍ഗാണ് ആദ്യം ലീഡെടുത്തത്. പിന്നീട് 22ാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയിലൂടെ ബയേണ്‍ സമനില പിടിക്കുകയായിരുന്നു.

വോള്‍ഫ്‌സ്ബര്‍ഗിനെതിരായ പോരാട്ടത്തില്‍ നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിലും ഇഞ്ച്വറി ടൈമിലും ഗോള്‍ നേടിയ പാകോ അല്‍കാസറാണ് ഡോട്മുണ്ടിന്റെ രക്ഷകനായത്. 27 മല്‍സരങ്ങളില്‍ നിന്ന് 63 പോയന്റോടെയാണ് ഡോട്മുണ്ട് ലീഗില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 61 പോയന്റാണ് ബയേണിനുള്ളത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Germany, Bayern Munich, Borussia Dortmund, Bundes Liga, Bundes Liga: Borussia Dortmund take charge of title race again


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?