പത്രവായനയ്ക്കിടെ എം എല്‍ എ കുഴഞ്ഞുവീണ് മരിച്ചു
കോയമ്പത്തൂര്‍: (www.kvartha.com 21.03.2019) പത്രവായനയ്ക്കിടെ എം എല്‍ എ കുഴഞ്ഞുവീണ് മരിച്ചു. എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ പി കനകരാജ് (67) ആണ് പത്രവായനയ്ക്കിടെ വ്യാഴാഴ്ച രാവിലെ ഏഴരമണിയോടെ കുഴഞ്ഞുവീണ് മരിച്ചത്.
രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണ കാരണം. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നല്‍കിയെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി മികച്ച കര്‍ഷകനും കൂടിയായിരുന്നു കനകരാജ്.
മുഖ്യമന്ത്രി പളനി സ്വാമിയും മറ്റു മന്ത്രിമാരും വിവരമറിഞ്ഞ് എം എല്‍ എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. കനകരാജിന്റെ മനരണത്തോടെ എ ഐ എ ഡി എം കെ യുടെ അംഗസംഖ്യ 113 ആയി കുറഞ്ഞു. ഭൂരിപക്ഷം ലഭിക്കാന്‍ അഞ്ചുപേരുടെ കുറവുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: AIADMK Lawmaker Dies Of Cardiac Arrest While Reading Newspaper, News, Politics, MLA, Dead, Obituary, AIADMK, Leader, National.
രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ഹൃദയാഘാതമാണ് മരണ കാരണം. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നല്‍കിയെന്ന് സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി മികച്ച കര്‍ഷകനും കൂടിയായിരുന്നു കനകരാജ്.
മുഖ്യമന്ത്രി പളനി സ്വാമിയും മറ്റു മന്ത്രിമാരും വിവരമറിഞ്ഞ് എം എല്‍ എയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. കനകരാജിന്റെ മനരണത്തോടെ എ ഐ എ ഡി എം കെ യുടെ അംഗസംഖ്യ 113 ആയി കുറഞ്ഞു. ഭൂരിപക്ഷം ലഭിക്കാന്‍ അഞ്ചുപേരുടെ കുറവുണ്ട്.
Keywords: AIADMK Lawmaker Dies Of Cardiac Arrest While Reading Newspaper, News, Politics, MLA, Dead, Obituary, AIADMK, Leader, National.
Powered by Info News For You

Comments
Post a Comment