പെരിയ ഇരട്ടക്കൊല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സി കെ ശ്രീധരന്‍ ഹൈക്കോടതിയിലേക്ക്

പെരിയ: (www.kasargodvartha.com 19.03.2019) കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകനും മുന്‍ ഡിസിസി പ്രസിഡണ്ടുമായ അഡ്വ. സി കെ ശ്രീധരനും മുന്‍ പ്രോസിക്യൂഷന്‍ ജനറല്‍ ടി ആസിഫലിയും ഹൈക്കോടതിയെ സമീപിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകം സംബന്ധിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രക്ഷോഭ രംഗത്താണ്. കഴിഞ്ഞയാഴ്ച ഉദുമ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

അന്വേഷണം സി ബി ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും വീട് സന്ദര്‍ശിക്കാനെത്തിയ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അന്വേഷണം സി ബി ഐക്ക് വിടുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പു നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കേസന്വേഷണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് അഡ്വ. സി കെ ശ്രീധരന്‍ ഹൈകക്കോടതിയില്‍ ഹരജി നല്‍കിയത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, High-Court, Murder, Periya, Periya twin murder; CK sreedharan going to HC with demand of CBI Probe
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?