ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണം; അതിര്‍ത്തി കടന്നുള്ള ഭീകരത പാകിസ്ഥാന്‍ അവസാനിപ്പിക്കണം; സുഷമ സ്വരാജ്
അബുദാബി: (www.kvartha.com 01.03.2019) ആഗോള ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക സഹകരണ സംഘടന(ഒ ഐ സി) സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാവായി എത്തിയതായിരുന്നു മന്ത്രി.
സമാധാനം പുനസ്ഥാപിക്കുന്നത് മുന്‍നിര്‍ത്തി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ അതില്‍ നിന്നും പിന്‍മാറണമെന്നും സുഷമ സ്വരാജ് പറഞ്ഞു. സമ്മേളനത്തിലേക്ക് ഇന്ത്യയെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണവും, തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ട അസ്വസ്ഥതയും മുന്‍നിര്‍ത്തി പാകിസ്ഥാന്റെ അഭാവത്തിലായിരുന്നു സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണും പണവും ഒരുക്കുന്നവര്‍ അതില്‍ നിന്നും പിന്‍മാറണമെന്ന് പറഞ്ഞ സുഷമ സ്വരാജ്, ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ എതിരായല്ലെന്നും വ്യക്തമാക്കി.
ഖുര്‍ആനില്‍ നിന്നും ഗുരു ഗ്രന്ഥ് സാഹിബില്‍ നിന്നും ഋഗ് വേദയില്‍ നിന്നുമുള്ള ഉദ്ധരണികള്‍ ഉപയോഗിച്ച മന്ത്രി, പല രൂപത്തിലും ഭാവത്തിലും എത്തുന്ന ഭീകരവാദം അവസാനത്തില്‍ എല്ലാത്തിനേയും നാശത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്നും പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് ഒ.ഐ.സി സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ധാര്‍മികാവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേശി, സമ്മേളനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.
പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം. അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. 'ദക്ഷിണേഷ്യയില്‍ ഭീകരവാദം വര്‍ധിക്കുകയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ല. ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണം.' - സുഷമാ സ്വരാജ് പറഞ്ഞു.
മനുഷ്യത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്കുന്നവര് അത് അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെടണം. ഭീകരക്യാമ്പുകള്‍ നശിപ്പിക്കുകയും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്ന് പറയണമെന്നും സുഷമ പറഞ്ഞു. പാകിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു സുഷമയുടെ പ്രസംഗം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sushma Swaraj's Speech At Islamic Nations (OIC) Meet: Highlights, Abu Dhabi, News, Foreign, Minister, Conference, Terrorists, Gulf, World.
സമാധാനം പുനസ്ഥാപിക്കുന്നത് മുന്‍നിര്‍ത്തി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ അതില്‍ നിന്നും പിന്‍മാറണമെന്നും സുഷമ സ്വരാജ് പറഞ്ഞു. സമ്മേളനത്തിലേക്ക് ഇന്ത്യയെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.
പുല്‍വാമ ഭീകരാക്രമണവും, തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ട അസ്വസ്ഥതയും മുന്‍നിര്‍ത്തി പാകിസ്ഥാന്റെ അഭാവത്തിലായിരുന്നു സുഷമാ സ്വരാജിന്റെ പ്രസംഗം. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ണും പണവും ഒരുക്കുന്നവര്‍ അതില്‍ നിന്നും പിന്‍മാറണമെന്ന് പറഞ്ഞ സുഷമ സ്വരാജ്, ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ എതിരായല്ലെന്നും വ്യക്തമാക്കി.
ഖുര്‍ആനില്‍ നിന്നും ഗുരു ഗ്രന്ഥ് സാഹിബില്‍ നിന്നും ഋഗ് വേദയില്‍ നിന്നുമുള്ള ഉദ്ധരണികള്‍ ഉപയോഗിച്ച മന്ത്രി, പല രൂപത്തിലും ഭാവത്തിലും എത്തുന്ന ഭീകരവാദം അവസാനത്തില്‍ എല്ലാത്തിനേയും നാശത്തിലേക്കായിരിക്കും കൊണ്ടെത്തിക്കുകയെന്നും പറഞ്ഞു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് ഒ.ഐ.സി സമ്മേളനത്തിലേക്ക് ക്ഷണം ലഭിക്കുന്നത്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് ധാര്‍മികാവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേശി, സമ്മേളനത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു.
പാകിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം. അല്ലാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു. 'ദക്ഷിണേഷ്യയില്‍ ഭീകരവാദം വര്‍ധിക്കുകയാണ്. ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ല. ഭീകരത ജീവിതം തകര്‍ക്കുകയും ഭൂവിഭാഗങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഭീകരതയെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണം.' - സുഷമാ സ്വരാജ് പറഞ്ഞു.
മനുഷ്യത്വം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭീകരര്‍ക്ക് അഭയവും പിന്തുണയും നല്കുന്നവര് അത് അവസാനിപ്പിക്കണമെന്ന് നാം ആവശ്യപ്പെടണം. ഭീകരക്യാമ്പുകള്‍ നശിപ്പിക്കുകയും ഭീകരസംഘടനകള്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തണമെന്ന് പറയണമെന്നും സുഷമ പറഞ്ഞു. പാകിസ്ഥാന്റെ പേര് എടുത്തു പറയാതെയായിരുന്നു സുഷമയുടെ പ്രസംഗം.
Keywords: Sushma Swaraj's Speech At Islamic Nations (OIC) Meet: Highlights, Abu Dhabi, News, Foreign, Minister, Conference, Terrorists, Gulf, World.
Powered by Info News For You

Comments
Post a Comment