മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍

കാസര്‍കോട്: (www.kasargodvartha.com 14.03.2019) മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്കായി നല്‍കുന്ന വാഹന സംബന്ധമായ എല്ലാ സേവനങ്ങളും മാര്‍ച്ച് 18 മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ www.parivahan.gov.in എന്ന വെബ് സൈറ്റ് വഴിയാകും. നിലവിലുളള സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ ഫീസ് അടച്ചവര്‍ മാര്‍ച്ച് 18 നു വൈകുന്നേരം നാലിനകം അപേക്ഷകള്‍ അതത് ഓഫീസുകളില്‍ സമര്‍പ്പിക്കണം.

ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകള്‍ക്ക് ഫീസ് അടച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉപയോക്താവ് തങ്ങളുടെ അതത് ആര്‍.ടി ഓഫീസുകളില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ണ്ണമാകുകയുളളു.  ഈ അപേക്ഷകളുടെ സ്റ്റാറ്റസ് മേല്‍ വെബ്സൈറ്റില്‍ നിന്നും അപ്ലിക്കേഷന്‍ ഐ.ഡി ഉപയോഗിച്ച് ഉപയോക്താവിന് അറിയാന്‍ സാധിക്കും. പരിവാഹന്‍ വഴിയുളള സേവനങ്ങള്‍ അപേക്ഷകന് സ്വന്തമായോ ഇ സര്‍വ്വീസ് സേവന ദാതാക്കള്‍ മുഖേനയോ ആര്‍.ടി, സബ് ആര്‍ ടി ഓഫീസുകളിലോ നല്‍കാം.

വാഹന സംബന്ധമായ എല്ലാ അപേക്ഷകളുടെയും അപേക്ഷാ ഫോമുകളിലും മറ്റു അനുബന്ധ രേഖാ ഫീസ് എന്നിവയിലും യാതൊരു മാറ്റവുമില്ല. നിലവിലുളള മോട്ടോര്‍ വാഹന നിയമം അതേപടി ഈ നൂതന സംവിധാനത്തിലും ബാധകമാണ്. വാഹന സംബന്ധമായ എല്ലാ വിവരങ്ങളും ഇനി മുതല്‍ സ്മാര്‍ട്ട് ഫോണില്‍ mparivahan എന്ന ആപ്ലിക്കേഷനില്‍ ലഭ്യമാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ സേവനങ്ങളും പൊതു ജനങ്ങള്‍ക്ക് വിരല്‍ത്തുമ്പില്‍ എത്രയും വേഗത്തില്‍ കൃത്യതയോടെ ലഭിക്കുക എന്ന ഉദ്ദേശത്തോടെ കേരളവും വാഹന്‍ എന്ന വെബ്‌പോര്‍ട്ടലിന്റെ ഭാഗവുമാകുകയാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, online-registration, Motor, Motor vehicle departments services in Online
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?