ചിത്രം തെളിഞ്ഞു; കാസര്‍കോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായി രവീശതന്ത്രി

കാസര്‍കോട്: (www.kasargodvartha.com 21.03.2019) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കാസര്‍കോട്ട് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇടത് - വലത് സ്ഥാനാര്‍ത്ഥികള്‍ നേരത്തെ സജീവമായിരുന്നുവെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. വ്യാഴാഴ്ച രാത്രിയോടെ എന്‍ഡിഎയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. രവീശ തന്ത്രി കുണ്ടാറിനെയാണ് ബിജെപി കളത്തിലിറക്കുന്നത്.

ഗോദയൊരുങ്ങിയതോടെ ഇനി തെരഞ്ഞെടുപ്പ് ആരവം ശക്തമാകും. രാത്രി ഏഴിന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ടുനിന്നും ജനവിധി തേടിയായാളാണ് തന്ത്രി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് തന്ത്രി.



Keywords: Kerala, kasaragod, Top-Headlines, BJP, election, BJP, Raveesha Thanthri as BJP candidate in Kasargod



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?