കോണ്‍ഗ്രസിന്റെ ബി ജെ പി ചാട്ടം തുടരുന്നു; പ്രതിപക്ഷനേതാവിന്റെ മകന്‍ ബി ജെ പിയില്‍ ചേര്‍ന്നു

മുംബൈ: (www.kvartha.com 12.03.2019) ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി നേതാക്കളുടെ ബി ജെ പി ചാട്ടം തുടരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഹ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുജയ് വിഖെ പാട്ടീലാണ് ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബിജെപി അംഗത്വമെടുത്തത്.

Setback For Congress, Son Of Maharashtra Leader Of Opposition Joins BJP, Mumbai, News, BJP, Maharashtra, Lok Sabha, Chief Minister, NCP, Report, National

സീറ്റ് ധാരണ പ്രകാരം അഹ്മദ് നഗര്‍ മണ്ഡലം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടേതാണ്. സുജയ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍സിപി സീറ്റ് വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

നേരത്തെ സുജയ് അഹ്മദ് നഗറില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.


Keywords: Setback For Congress, Son Of Maharashtra Leader Of Opposition Joins BJP, Mumbai, News, BJP, Maharashtra, Lok Sabha, Chief Minister, NCP, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?