ആരാണ് രാഹുല്‍ ഗാന്ധി?
(www.kartha.com 20.03.2019) സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമായിരുന്നു 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്നത്. രാജീവ് ഗാന്ധിയെന്ന ജനകീയ നേതാവ് മനുഷ്യബോംബ് സ്‌ഫോടനത്തില്‍ ഇല്ലാതായപ്പോള്‍ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഇന്ദിരയെന്ന ഇന്ത്യയുടെ ഉരുക്കു വനിതയ്ക്ക് ശേഷം ഗാന്ധി കുടുംബത്തില്‍ കൊല്ലപ്പെടുന്ന മറ്റൊരു നേതാവായിരുന്നു രാജീവ് ഗാന്ധി.
അന്ന് രാജീവിന്റെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് നിന്ന രാഹുല്‍ ഗാന്ധിയെന്ന ആ ബാലന്‍ രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വലിയ പോരാട്ടത്തിലാണ്. കുടുംബിനിയായി ജീവിതം മാറ്റിവെച്ച സഹോദരി പ്രിയങ്കയും കോണ്‍ഗ്രസിന് ജീവവായു നല്‍കാന്‍ രംഗപ്രവേശം ചെയ്തുകഴിഞ്ഞു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിന് 2019ല്‍ പ്രതീക്ഷ നല്‍കുന്നത് രാഹുല്‍ ഗാന്ധിയെന്ന ഈ യുവനേതാവാണ്.
അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയ ഭൂമിയായ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്ത് കൊണ്ട് വലിയ പ്രതീക്ഷയാണ് ജനാധിപത്യ, മതേതര സമൂഹത്തിന് രാഹുല്‍ നല്‍കിയിട്ടുള്ളത്. അമ്മയുടെ മറപറ്റി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ആ പഴയ രാഹുല്‍ അല്ല 2019ലെ രാഹുല്‍. അടവുകള്‍ എല്ലാം പയറ്റിത്തെളിഞ്ഞ ഉത്തമ രാഷ്ട്രീയക്കാരനായി രാഹുല്‍ മാറിക്കഴിഞ്ഞു.
ഇന്ത്യയുടെ ഹൃദമായി അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ സഹോദരി പ്രിയങ്കയെ രംഗത്തിറക്കി തന്റെ തന്ത്രം വളരെ വിജയകരമായി രാഹുല്‍ പയറ്റി. 2014ലെ തകര്‍ച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതൃപദവി പോലും നല്‍കാതെ കോണ്‍ഗ്രസിനെ മൂലക്കിരുത്തിയ നരേന്ദ്ര മോഡിയെ പാര്‍ലമെന്റിന് അകത്തും പുറത്തും കുറിക്കു കൊള്ളുന്ന ചോദ്യങ്ങളുമായി വിറപ്പിച്ച ഒരേയൊരു നേതാവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. അത് രാഹുല്‍ മാത്രമാണ്.
ആരാണ് രാഹുല്‍
1970 ജൂണ്‍ 19ന് രാജീവ് ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ചു. ബാല്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ മറ്റു കുട്ടികളെ പോലെ സ്‌കൂള്‍ വിദ്യഭ്യാസം നടത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂളുകള്‍ നിരന്തരം മാറേണ്ടി വന്നു.
സ്‌പോര്‍ട്‌സില്‍ സജീവമായിരുന്ന രാഹുല്‍ ഷൂട്ടിങ്ങില്‍ എട്ട് മെഡലുകളും ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 32ാം സ്ഥാനവും നേടി തന്റെ കഴിവ് തെളിയിച്ചു. ഷൂട്ടിങ്ങിനെ കൂടാതെ ബാഡ്മിന്റണ്‍, ടെന്നിസ്, ഗോള്‍ഫ്, സ്‌ക്വാഷ്, ഹാര്‍പൂണ്‍ തുടങ്ങിയവയിലും സജീവമായിരുന്നു.
ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിലായിരുന്നു കോളജ് വിദ്യാഭ്യാസം. ഒരു വര്‍ഷം മാത്രമായിരുന്ന സെന്റ് സ്റ്റീഫന്‍സിലെ പഠനം.
പിന്നീട് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുക്കുന്നതിന് അമേരിക്കയിലേയ്ക്കു പോയി. തുടര്‍ന്ന് ട്രിനിറ്റിയില്‍ന്ന് ഡവലപ്‌മെന്റ് ഇക്കണോമിക്‌സിലും ഉന്നത വിഭ്യാഭ്യാസം നേടി.
ഭീഷണിയുള്ളതിനാല്‍ അപര നാമത്തിലായിരുന്നു വിദേശത്തെ വിഭ്യാഭ്യാസം. രാഹുലിന്റെ വ്യക്തിത്വത്തെ കുറിച്ച് യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥ സുരക്ഷാ ഏജന്‍സികള്‍ ഉള്‍പെടെ തിരഞ്ഞെടുത്ത ഏതാനും പേര്‍ക്കേ അറിയുമായിരുന്നുള്ളു.
പിന്നീട് ലണ്ടനിലെ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മോണിറ്റര്‍ ഗ്രൂപ്പിലും, ഇതിന് ശേഷം മുംബൈയിലെ ബാക്കോപ്‌സ് എന്ന സ്ഥാപനത്തിലും ജോലി ചെയ്തു.
2004 മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അച്ഛന്റെ മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ അമേട്ടിയില്‍നിന്നും ലോക്‌സഭയിലെത്തി രാഹുല്‍ തന്റെ പാര്‍ലമെന്റ് രാഷ്ട്രീയത്തിന് തുടക്കം കുറിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Who is Rahul Gandhi?, Rahul Gandhi, National, News, Election, Congress

Powered by Info News For You

Comments
Post a Comment