റാഫേലില്‍ കുരുങ്ങി ബിജെപി സര്‍ക്കാര്‍; റിപോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്രത്തിന് തടയിടാന്‍ ശ്രമം നടക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്
ന്യൂഡല്‍ഹി: (www.kvartha.com 06.03.2019) റിപോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്രത്തിന് തടയിടാന്‍ ശ്രമം നടക്കുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ദ ഹിന്ദു പത്രത്തിനും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഉയര്‍ത്തിയ ഭീഷണിക്കെതിരെയാണ് എഡിറ്റേഴ്സ് ഗില്‍ഡ് രംഗത്തെത്തിയത്.
ദി ഹിന്ദു പത്രത്തില്‍ എന്‍ റാം റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്നും ഇത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനമാണെന്നുമായിരുന്നു കെ കെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം ദി ഹിന്ദുവും മറ്റു മാധ്യമങ്ങളും ചെയ്തത് കുറ്റകൃത്യമാണോയെന്നതിലേക്ക് ഒരു അന്വേഷണം നടക്കുന്നതായും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു.
ഇത്തരം ഭീഷണികള്‍ മാധ്യമങ്ങളെ ഭയപ്പെടുത്താനും റിപ്പോര്‍ട്ട് ചെയ്യാനുള്ള അവരുടെ സ്വാതന്ത്ര്യത്തിന് തടയിടാനുമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കുന്നു. ഔദ്യോഗിക രഹസ്യ നിയമം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പ്രയോഗിക്കുന്നത് തെറ്റാണെന്നും അത് അവരോട് തങ്ങളുടെ സോഴ്സിനെ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്നതിനു തുല്യമാണെന്നും എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, BJP, Media, Trending, Editors Guild Condemns Attorney General's Comments Against Media During Rafale Hearing

Powered by Info News For You

Comments
Post a Comment