അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വെള്ള വരകളെ കുറിച്ചറിയാമോ? സിഗ്‌സാഗ് ലൈനുകള്‍ കണ്ടാല്‍ ചെയ്യേണ്ടതെന്ത്?

തിരുവനന്തപുരം:(www.kvartha.com 07/03/2019) അടുത്തിടെ കേരളത്തിലെ ചില റോഡുകളില്‍ കാണപ്പെട്ട വളഞ്ഞുപുളഞ്ഞ വെള്ള വരകളെ കുറിച്ചറിയാമോ? അതിനെ കുറിച്ച് കേരള പോലീസ് തന്നെ വ്യക്തമാക്കുകയാണ്. ഇതുസംബന്ധിച്ച് പലരും സംശയം ചോദിച്ചതോടെയാണ് കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ സിഗ്‌സാഗ് ലൈനുകള്‍ വരയ്ക്കുന്നതെന്തിനെന്ന് വ്യക്തമാക്കിയത്.

 News, Thiruvananthapuram, Kerala, Road, Police, Vehicles, Facebook, What is Zigzag lines?

സിഗ്‌സാഗ് ലൈന്‍ എന്നാണ് ഇതിന്റെ പേര്. ഇതിന്റെ ആവശ്യകതയെ കുറിച്ച് കേരള പോലീസ് വിശദീകരിക്കുന്നുണ്ട്. റോഡുകളില്‍ അടയാളപ്പെടുത്തുന്ന വരകള്‍ വളഞ്ഞുപുളഞ്ഞ രീതിയില്‍ (സിഗ് സാഗ് ലൈനുകള്‍) കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരുകാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകള്‍ അടയാളപ്പെടുത്തുക. ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നത്.
കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Road, Police, Vehicles, Facebook, What is Zigzag lines? 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?