ലോക്‌സഭാ തെരഞ്ഞെടുപ്പ്: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റി

തിരുവനന്തപുരം: (www.kvartha.com 12.03.2019) ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കീം 2019 ലെ എഞ്ചിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്തും. രാവിലെ 10 മുതല്‍ 12.30വരെയാണ് പരീക്ഷാ സമയം. നേരത്തെ ഏപ്രില്‍ 22, 23 തീയതികളിലായാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡെല്‍ഹി, ദുബൈ എന്നിവിടങ്ങളിലുമായാണ് പരീക്ഷ.

എഞ്ചിനിയിറങ് പ്രവേശന പരീക്ഷക്ക് 93467 അപേക്ഷരാണുള്ളത്. ബി ഫാം കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് എഞ്ചിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പര്‍ എഴുതാന്‍ 64289 അപേക്ഷകരുമുണ്ട്. നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിച്ച് 96726 വിദ്യാര്‍ഥികളും അപേക്ഷിച്ചിട്ടുണ്ട്.

Engineering entrance exam on april 27,28,Thiruvananthapuram, News, Engineering Student, Examination, Education, Lok Sabha, Election, Trending, Kerala

ഫീസ് അടച്ച് അപേക്ഷിച്ചവര്‍ക്ക് അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ മാര്‍ച്ച് 31 വരെ സമയം നേരത്തെ അനുവദിച്ചിട്ടുണ്ട്. രേഖകള്‍ അപ്ലോഡ് ചെയ്യാനുള്ള സമയം നീട്ടിയിട്ടില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ എ ഗീത അറിയിച്ചു.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 0471--2332123, 2332123, 2339102,--103, --104


Keywords: Engineering entrance exam on april 27,28,Thiruvananthapuram, News, Engineering Student, Examination, Education, Lok Sabha, Election, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?