വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി; മംഗളൂരുവില്‍ നിന്നും ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഷാര്‍ജയില്‍ ഇറക്കും

ദുബൈ: (www.kasargodvartha.com 26.03.2019) ദുബൈ വിമാനത്താവളത്തില്‍ ടെര്‍മിനല്‍ രണ്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മംഗളൂരുവില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഷാര്‍ജയില്‍ ഇറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 29 വരെ ഇത് തുടരും. പുതുക്കിയ സമയക്രമം ചുവടെ:

മംഗളൂരു- ഷാര്‍ജ

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മംഗളൂരുവില്‍ നിന്നും ഷാര്‍ജയിലേക്കുള്ള IX383 നമ്പര്‍ ഫ്‌ളൈറ്റ് ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിക്ക് പുറപ്പെടും. യു എ ഇ സമയം രാവിലെ 10.10 ന് ഷാര്‍ജയില്‍ എത്തിച്ചേരും. IX813 നമ്പര്‍ ഫ്‌ളൈറ്റ് വൈകിട്ട് 5.20 മണിക്ക് പുറപ്പെടും. യു എ ഇ സമയം 7.30 ന് എത്തിച്ചേരും.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ IX383 നമ്പര്‍ ഫ്‌ളൈറ്റ് രാവിലെ 10.20 ന് പുറപ്പെടും. തുടര്‍ന്ന് യു എ  ഇ സമയം 12.30 ന് ഷാര്‍ജയില്‍ എത്തിച്ചേരും. IX813 നമ്പര്‍ ഫ്‌ളൈറ്റ് വൈകിട്ട് 5.20 ന് പുറപ്പെടും. യു എ ഇ സമയം 7.30 ന് ഷാര്‍ജയില്‍ എത്തും.

ഷാര്‍ജ- മംഗളൂരു

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ IX384 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം രാവിലെ 11.10 ന് പുറപ്പെടും. ഇന്ത്യന്‍ സമയം വൈകിട്ട് 4.25 ന് എത്തിച്ചേരും. IX814 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം 8.30 ന് പുറപ്പെടും. ഇന്ത്യന്‍ സമയം 1.45ന് മംഗളൂരുവില്‍ എത്തിച്ചേരും.

ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ IX384 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം ഉച്ചയ്ക്ക് 1.30 ന് പുറപ്പെടും. ഇന്ത്യന്‍ സമയം 6.45 ന് എത്തിച്ചേരും. IX814 നമ്പര്‍ ഫ്‌ളൈറ്റ് യു എ ഇ സമയം രാത്രി 8.30 ന് പുറപ്പെടും. 1.45 ന് മംഗളൂരുവില്‍ എത്തിച്ചേരും.

എന്നിങ്ങനെയാണ് സമയക്രമമമെന്ന് അധികൃതരെ ഉദ്ധരിച്ച് ഡൈജി വേള്‍ഡ് റിപോര്‍ട്ട് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, news, Top-Headlines, Mangalore, National, Airport, Mangaluru-Dubai Air India Express flights to land in Sharjah from Apr 16-May 29
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?