പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയത്; കുറ്റസമ്മതം നടത്തി പിടിയിലായ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി

തിരുവനന്തപുരം: (www.kvartha.com 08.03.2019) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുറ്റസമ്മതം നടത്തി പിടിയിലായ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

കുടുംബവുമായുള്ള പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി തന്റെ വാഹനത്തില്‍ കയറാന്‍ തയാറായത്. എന്നാല്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ടതോടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

 Police say molest case accused imam pleaded guilty, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, Arrested, Police, Allegation, Kerala.

മാത്രമല്ല, പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി പറഞ്ഞു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും. പീഡനവിവരം പുറത്തായതോടെ നില്‍ക്കക്കള്ളിയില്ലാതായ ഇയാള്‍ പിടിക്കപ്പെടുമെന്ന ഭയം കാരണം ഒപ്പമുണ്ടായിരുന്ന സഹായി ഫാസിലിന്റെ കാറില്‍ പകല്‍ മുഴുവനും കറങ്ങുകയും രാത്രിയില്‍ ലോഡ്ജില്‍ മുറിയെടുത്തുമാണ് കഴിഞ്ഞിരുന്നത്.

ഫാസിലിന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ചാണ് മുറിയെടുത്തത്. ഇവരുടെ ഫോണ്‍ ഉപയോഗിച്ചാണ് ഇമാം മറ്റുള്ളവരെ വിളിച്ചിരുന്നതും. സഹോദരനായ നൗഷാദിന്റെ ബിസിനസ് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് ഇമാമിനുവേണ്ടിയുള്ള പണം ബന്ധുക്കളും സുഹൃത്തുകളും കൈമാറിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് വിതുര പോലീസ് ഇമാമിനെതിരെ കേസെടുത്തത്. കീഴടങ്ങാന്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പോലീസിനെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഒരുമാസമായി ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം മധുരയില്‍ നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇമാമിനെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിന് നേരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബന്ധുക്കള്‍ തന്നെയാണ് ഇമാമിനെ ഒളിവില്‍ പാര്‍പ്പിച്ചതെന്നും ഉന്നത സ്വാധീനം ഉപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതിനിടെ പ്രതി കേരളം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇമാമുമായി ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ കുടുംബവും കേസില്‍ കുടുങ്ങുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെയാണ് കഴിഞ്ഞദിവസം പ്രതിയെ മധുരയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police say molest case accused imam pleaded guilty, Thiruvananthapuram, News, Trending, Molestation, Crime, Criminal Case, Arrested, Police, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?