ഗള്‍ഫ് ജോലിക്കായുള്ള ഇന്റര്‍വ്യൂവിനെത്തിയ യുവാവിന് തിക്കിലും തിരക്കിലുംപെട്ട് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2019) ഗള്‍ഫ് ജോലിക്കായുള്ള ഇന്റര്‍വ്യൂവിന്റെ തിക്കിലും തിരക്കിലുംപെട്ട് മസില്‍ ചതഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പനത്തടി സ്വദേശി മുഹമ്മദ്കുഞ്ഞി-ഫാത്വിമ ദമ്പതികളുടെ മകന്‍ മഅ്റൂഫി (21)നാണ് ഗുരുതരമായി പരിക്കേറ്റത്. ജനുവരി 22ന് തൃശൂരില്‍ നടന്ന പ്രമുഖ ഗള്‍ഫ് വ്യവസായ ഗ്രൂപ്പിലേക്കുള്ള ജോലിക്കായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനിടയിലാണ് തിക്കിലും തിരക്കുകള്‍ക്കുമിടയില്‍പെട്ട് മഅ്റൂഫിന് ഗുരുതരമായി പരിക്കേറ്റത്.

ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഇന്റര്‍വ്യൂവില്‍ ഹാളിന്റെ ഗേറ്റ് തുറന്നപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ തിരക്കിട്ട് അകത്തേക്ക് കയറുന്നതിനിടയില്‍ മഅ്റൂഫ് കാല്‍തെറ്റി വീഴുകയായിരുന്നു. പിന്നാലെ വന്നവരുടെ ചവിട്ടേറ്റാണ് മഅ്റൂഫിന്റെ കാലിന്റെ മസിലിന് ഗുരുതരമായി പരിക്കേറ്റത്. പിന്നീട് നാട്ടിലെത്തി വേദന കലശലായപ്പോള്‍ ആയുര്‍വ്വേദ ചികിത്സ നടത്തിയെങ്കിലും വേദന കുറഞ്ഞില്ല. ഇതിനിടയിലാണ് ചികിത്സക്കായി കാഞ്ഞങ്ങാട്ടെ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. എം ആര്‍ നമ്പ്യാരെ സമീപിച്ചത്.

വിദഗ്ദ്ധ ചികിത്സയിലൂടെ മാത്രമേ അസുഖം ഭേദമാക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍ പറഞ്ഞതോടെ നിര്‍ധന കുടുംബമായ മുഹമ്മദ്കുഞ്ഞി മകനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ മൂന്നാഴ്ച മുമ്പ് കൈയെല്ലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ പടന്നക്കാട് സ്വദേശിയായ ജാബിറും, സുഹൃത്തുക്കളായ ഹബീബ് റഹ് മാന്‍, മുബഷീര്‍ എന്നിവര്‍ വേദന കൊണ്ട് പുളയുന്ന മഅ്റൂഫിനെ കണ്ടു. കാര്യം തിരക്കിയപ്പോഴാണ് മഅ്റൂഫിന്റെ ദയനീയാവസ്ഥയറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളുടെ സഹകരണത്തോടെ മഅ്‌റൂഫിനെ മംഗളൂരു യേനപ്പോയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയും ചികിത്സക്ക് വന്‍ തുക വേണ്ടിവരുമെന്നതിനാല്‍ ഉദാരമതികള്‍ സഹായിക്കും എന്ന പ്രതീക്ഷയാണുള്ളത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Injured, Interview, Top-Headlines, Youth injured in interview crowd
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?