ശബരീനാഥനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

തിരുവനന്തപുരം: (www.kvartha.com 09.03.2019) കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും ദിവ്യ എസ്.അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാര്‍ത്ത ശബരീനാഥന്‍ പങ്കുവച്ചത്. ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. 'അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും.' -ശബരീനാഥന്‍ കുറിച്ചു.

2017 ജൂണ്‍ 30നാണ് ഇരുവരും വിവാഹിതരായത്. അരുവിക്കര എം.എല്‍.എയാണ് ശബരീനാഥന്‍. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോള്‍ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥന്‍.
 

MLA Sabarinathan, Divya Iyer IAS blessed with baby boy,Thiruvananthapuram, News, Facebook, Post, Politics, MLA, Kerala

ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ചശേഷം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MLA Sabarinathan, Divya Iyer IAS blessed with baby boy,Thiruvananthapuram, News, Facebook, Post, Politics, MLA, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?