എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരായ അന്വേഷണം എവിടെ വരെയത്തിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: (www.kvartha.com 27.03.2019) യുഡിഎഫ് എറണാകുളം ലോക്‌സഭ സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെതിരായ ബലാത്സംഗക്കേസിന്റെ അന്വേഷണം എവിടെ വരെയത്തിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനോടാണ് ഹൈക്കോടതി അന്വേഷണ പുരോഗതി ആരാഞ്ഞത്. ഹൈബി ഈഡനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതിയുടെ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.
കേസില്‍ എന്തെങ്കിലും നിയമപ്രശ്‌നങ്ങളുണ്ടെങ്കില്‍ അക്കാര്യവും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മാറ്റി. പച്ചാളം സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായ ഒരു പദ്ധതിക്ക് അംഗീകാരം നല്‍കാമെന്നുപറഞ്ഞ് എംഎല്‍എ ഹോസ്റ്റലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഹൈബിയെ അറസ്റ്റ് ചെയ്യാത്തത് നിയമവിരുദ്ധമാണെന്ന് യുവതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
എംഎല്‍എ ആയതിനാല്‍ പോലീസില്‍ വലിയ സ്വാധീനമുണ്ട്. അതിനാലാണ് അറസ്റ്റുണ്ടാകാത്തത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ബലാത്സംഗം, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഹൈബി ഈഡനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Molestation, High Court of Kerala, Trending, HC seeks inquiry progress on case against Hybi Eeden

Powered by Info News For You

Comments
Post a Comment